ഗ്രോസ്‌ഗെരാവ് നവോദയാ ഓണവും ജൂബലി ആഘോഷവും –

07:12 am 14/9/2016

ജോര്‍ജ് ജോണ്‍
Newsimg1_17050884
ഗ്രോസ്‌ഗെരാവ്്: നവോദയാ കേരളസമാജം ഈ വര്‍ഷത്തെ ഓണാഘോഷഗ്രോസ്‌ഗെരാവ് നവോദയാ ഓണവും ജൂബലി ആഘോഷവും -വും, 30 വര്‍ഷത്തെ ജൂബലിയും സെപ്റ്റംബര്‍ 17 ന് ശനിയാഴ്ച്ച ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞ് 03.30 ന് ഗ്രോസ്‌ഗെരാവ്് സ്റ്റാട്ട് ഹാളില്‍ വച്ച് ആഘോഷ പരിപാടികള്‍ തുടങ്ങും. ഗ്രോസ്‌ഗെരാവ്് സിറ്റി മേയര്‍ സ്‌റ്റെഫാന്‍ സവര്‍, ഡിസ്ട്രിക് അഡ്മിനിസ്‌ട്രേറ്റര്‍ (ലാന്‍ഡ്‌റാറ്റ്) തോമസ് വില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പരിപാടികളില്‍ പങ്കെടുക്കും. ഓണം, ജൂബലി ആഘോഷ പരിപാടികളുടെ ഭാഗമായി മഹാബലിയുടെ വരവേല്‍പ്പ്, സംഗീതം, ഡാന്‍സ് തുടങ്ങി വിവിധ കള്‍ച്ചറല്‍ പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.

ഇന്ത്യന്‍ ഭക്ഷണം ആകര്‍ഷകമായ നിരക്കില്‍ വാങ്ങി ഭക്ഷിക്കാനുള്ള അവസരം ഉണ്ട്.
ഗ്രോസ്‌ഗെരാവ് നവോദയാ ഈ ഓണം, ജൂബലി ആഘോഷ പരിപാടികളിലേക്ക് സുഹൃത്തുക്കളോടൊപ്പം കുടുബസമേതം എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കുടുതല്‍ വിവരങ്ങള്‍ക്ക് അബ്രാഹം നടുവിലേഴത്ത് (06152-51188). പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: Stadthalle Gross Gerau, Jahn Strasse 14, 64521 Gross Gerau.