ഗ്ലാമര്‍ മരുമകളെ വേണ്ട; നാഗചൈതന്യയുടെ അമ്മ

06:22 PM 13/8/2016

images
താരങ്ങളായ സാമന്തയും നാഗചൈതന്യയും പ്രണയത്തിലാണെങ്കിലും സാമന്തയെ മരുമകളായി സ്വീകരിക്കാന്‍ താന്‍ തയ്യാറല്ല എന്നു നാഗചൈതന്യയുടെ അമ്മ. അതിന്റെ കാരണം കേട്ടു ഞെട്ടിയിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.
സാമന്ത ഗ്ലാമര്‍ വേഷങ്ങളിടുന്നതിനാലാണത്രെ നാഗ ചൈതന്യയുടെ അമ്മ ദഗുപതി ലക്ഷ്മി രാമനായിഡുവിന് എതിര്‍പ്പ്. ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കുന്ന പെണ്ണിനെ മകന് കല്യാണം കഴിപ്പിച്ചുകൊടുക്കാന്‍ കഴിയില്ല. തന്റെ മരുമകള്‍ക്ക് അടക്കവും ഒതുക്കവും വേണമെന്നാണ് നാഗചൈതന്യയുടെ അമ്മ പറയുന്നത്.

താരമായാലും മാന്യമായ വസ്ത്രധാരണം നടത്തണം. ഇതുപോലൊരാളെ മരുമകളായി സങ്കല്‍പിക്കാന്‍ പോലും കഴയില്ലെന്നാണ് ലക്ഷ്മി പറഞ്ഞിരിക്കുന്നത്. സാമന്ത ഒരു പൊതുവേദിയില്‍ ഗ്ലാമറസായി എത്തിയതാണ് ലക്ഷ്മിയെ ചൊടിപ്പിച്ചത്. ദഗുപതി ലക്ഷ്മി രാമനായിഡുവാണ് നാഗചൈതന്യയുടെ അമ്മ. നാഗാര്‍ജുനയുടെ ആദ്യ വിവാഹ ബന്ധത്തിലുള്ള മകനാണ് നാഗ ചൈതന്യ. ഈ വിവാഹ ബന്ധം വേര്‍പെട്ട ശേഷമാണ് നാഗാര്‍ജുന്‍ നടി അമലയെ വിവാഹം ചെയ്തത്.

മാസങ്ങളായി സാമന്തയും നാഗ ചൈതന്യയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. വാര്‍ത്ത അടുത്തയിടെ സാമന്ത അംഗീകരിക്കുകയും വിവാഹം അടുത്ത വര്‍ഷം ഉണ്ടാവും എന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് നാഗചൈതന്യയുടെ മാതാവിന്റെ എതിര്‍പ്പ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇതേക്കുറിച്ച് സാമന്തയുടെ പ്രതികരണം വന്നിട്ടില്ല. അതേ സമയം, സാമന്തയും സിദ്ധാര്‍ത്ഥും തമ്മിലുള്ള പ്രണയം തകരാന്‍ കാരണവും നടിയുടെ ഗ്ലാമര്‍ വേഷമാണെന്ന് കേട്ടിരുന്നു. അഞ്ചാന്‍ എന്ന ചിത്രത്തില്‍ സാമന്ത ബിക്കിനി വേഷം ഇട്ടതോടെയാണ് ഈ ബന്ധം തകര്‍ന്നതെന്നും വാര്‍ത്തയുണ്ടായിരുന്നു.