ചക്രം ഇടത്തോട്ട് തിരിഞ്ഞു

07:01pm 25/5/2016
ആര്‍. ജ്യോതിലക്ഷ്മി
download

ദൈവത്തിന്റെ സ്വന്തം നാട് എന്ന വിളിപേരുളള നാട്ടില്‍ പുതിയ നായകന്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു, “നാടു ഭരിക്കാന്‍”. 5 വര്‍ഷം കൂടുമ്പോള്‍ ജനങ്ങളെ ഭരിക്കാന്‍ മാറി മാറി വരുന്ന ഇടതു വലതു സര്‍ക്കാറില്‍ ഭരണത്തിന്റെ ഭാഗമായി നിരവധി അഭ്യാസങ്ങള്‍ കണ്ടുമടുത്ത പെതുജനങള്‍ കണ്ണുനട്ടുയിരിക്കുകയാണ് പുതിയ നായകന്റെ പരിക്ഷകാരങ്ങളെ . വന്‍ ആവേശത്താല്‍ ആറാടിയ സത്യപ്രതിജ്ഞ ചടങ്ങില്‍, 19 മന്ത്രിമാരുടെ സ്ഥാനോഹരണവും നടന്നു. ഭരണത്തില്‍ ഇരിക്കുമ്പോള്‍ പ്രശനങ്ങള്‍ ഉണ്ടാക്കാത്ത സര്‍ക്കാര്‍ ഇതു വരെ പിറവിയെടുത്തിട്ടില്ലാ അതുക്കൊണ്ടു തന്നെ വലിയ ആകാംക്ഷയുളവാക്കുന്ന മാറ്റങ്ങള്‍ ഒന്നു തന്നെ പ്രതിക്ഷിക്കുന്നില്ലാ ജനങള്‍

അഴിമതിയും നാണക്കേടുക്കൊണ്ട് സഹിക്കെട്ടു ഇനി കുറച്ചുനാള്‍ വിശ്രമിക്കു എന്നു പറഞ്ഞു ജനം മാറ്റി നിര്‍ത്തിരിക്കുകയാണ് പോയ സര്‍ക്കാറിനെ..വേണ്ടതു നീതി ലഭിക്കേണ്ട അനവധി പ്രശനങ്ങള്‍ക്കാണ്. മാറ്റം വരേണ്ടതു സാമൂഹ്യ ചിന്താഗതികള്‍ക്കും.അതു വിട്ടിട്ടു പഴയ സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ അതുണ്ടായിരുന്ന ,ഇന്നു അതില്ല ഇതില്ല എന്നല്ല പറയേണ്ടതു.ജനത്തിന്റെ വിധിയാണ് ഈ സര്‍ക്കാര്‍ .മറ്റുളള പാര്‍ട്ടികളെ കുറ്റം പറയാതെ അവരെ ചുഷണം ചെയ്യാതെ രാഷ്ട്രത്തിനു വേണ്ടിയുളളതാണ് രാഷ്ട്രിയം എന്ന തത്ത്വത്തില്‍ അടിയുറച്ചു നിന്നു ഭരിച്ചു
കാണിക്കന്‍ ശ്രമിക്കുക. എന്തായാലും തുടക്കത്തില്‍ ഈ സര്‍ക്കാറിന്റെ പുതിയ ചെഷ്ട്ടകളെ നോക്കി പുഞ്ചിരിക്കുകയാണ് പെതുജനങ്ങള്‍ .