ചരി­ത്ര­സം­ഭ­വ­മാ­യി സം­യു­ക്ത ഓണാ­ഘോഷം; മഞ്ച്, നാമം, കെ.സി.എ­ഫ് ആ­ത്മ­നിര്‍­വൃ­തി­യില്‍

09:05 am 26/9/2016

– ഫ്രാന്‍­സി­സ് ത­ട­ത്തില്‍
Newsimg1_82893189
ന്യൂ­ജേ­ഴ്‌­സി: മൂ­ന്ന് മ­ല­യാളി സം­ഘ­ട­ന­കള്‍ ചേര്‍­ന്ന് ന്യൂ­ജേ­ഴ്‌­സി­യില്‍ ഒ­രുക്കിയ സം­യു­ക്ത ഓണാ­ഘോ­ഷം ച­രി­ത്ര­മാ­യി. മ­ല­യാ­ളി അ­സോ­സി­യേഷന്‍ ഓ­ഫ് ന്യൂ­ജേ­ഴ്‌സി (മ­ഞ്ച്), കേ­ര­ള കള്‍­ച്ച­റല്‍ ഫോറം (കെ­സി­എഫ്), നാ­മം എ­ന്നീ സം­ഘ­ട­ന­ക­ളു­ടെ നേ­തൃ­ത്വ­ത്തില്‍ ന­ടത്തി­യ സം­യു­ക്ത­ഓണാ­ഘോ­ഷം ജ­ന­പ്രാ­തി­നി­ധ്യം­കൊ­ണ്ടും സം­ഘ­ട­ന­ക­ളു­ടെ പ­ങ്കാ­ളിത്തം­കൊ­ണ്ടും ഏ­റെ ശ്ര­ദ്ധ പി­ടി­ച്ചു­പ­റ്റി­യ­ത്.

സെ­പ്­റ്റം­ബര്‍ 18-ന് ബര്‍­ഗന്‍ ഫീല്‍­ഡി­ലെ കോണ്‍­ലോണ്‍ ഓ­ഡി­റ്റോ­റി­യ­ത്തില്‍ ന­ട­ന്ന വര്‍­ണ്ണ­ശ­ബ­ളമാ­യ ച­ട­ങ്ങ് ന­യ­ന­സു­ന്ദ­രമാ­യ ഓ­ഒണാ­ഘോ­ഷ ക­ലാ­പ­രി­പാ­ടികള്‍­കൊ­ണ്ട് മു­ഖ­രി­ത­മാ­യി­രുന്നു. ചെ­ണ്ട­വാ­ദ്യം, ശി­ങ്കാ­രി­മേളം, തി­രു­വാ­തി­ര, കൈ­കൊ­ട്ടി­ക്കളി, ചാ­ക്യാര്‍­കൂ­ത്ത് തുട­ങ്ങി അ­സോ­സി­യേ­ഷ­നു­ക­ളി­ലെ അം­ഗ­ങ്ങ­ളു­ടെ മ­ക്ക­ളു­ടെ നൃ­ത്ത­നൃ­ത്യ­ങ്ങളും ഓണാ­ഘോ­ഷ­ത്തി­നു മാ­റ്റു­കൂട്ടി. മ­ഞ്ചി­ന്റെ അം­ഗ­ങ്ങള്‍ അ­വ­ത­രി­പ്പി­ച്ച ഫ്യൂ­ഷന്‍ നൃ­ത്തവും ക­ലാ­ഭ­വന്‍ ജോഷി, സാ­ബു തി­രു­വല്ല, ഐഡി­യ സ്­റ്റാര്‍ സിം­ഗര്‍ ഫെ­യിം വി­ല്യംസ്, പ്രമു­ഖ ഗാ­യ­കന്‍ ജെം­സണ്‍ കു­ര്യാ­ക്കോ­സ് എ­ന്നി­വ­രു­ടെ സംഗീത കോമ­ഡി ഷോയും കാ­ണിക­ളെ ഇ­ള­ക്കി­മ­റി­ച്ചു.

ച­രി­ത്ര­ത്തില്‍ ആ­ദ്യ­മാ­യി ക­ക്ഷി­രാ­ഷ്ട്രീ­യ­ദേ­ദ­മില്ലാ­തെ നേ­താ­ക്കളും പ്ര­മു­ഖരും പ­ങ്കെ­ടുത്തു. ഫൊ­ക്കാന, ഫോ­മ എ­ന്നീ ദേശീ­യ സം­ഘ­ട­ന­കള്‍, ട്രൈ­സ്‌­റ്റേ­റ്റ് മേ­ഖ­ല­യി­ലെ എ­ല്ലാ കലാ, സാം­സ്­കാരി­ക സം­ഘ­ട­ന­കള്‍, മ­ത­സ­മുദാ­യ നേ­താക്കള്‍, ബി­സി­ന­സ്-സാ­മ്പത്തി­ക രം­ഗ­ത്ത പ്ര­മു­ഖര്‍ എ­ന്നി­വര്‍­ക്കു പുറ­മെ ബര്‍­ഗന്‍­ഫീല്‍­ഡ് കൗ­ണ്ടി­യി­ലെ രാ­ഷ്ട്രീ­യ മേ­ഖ­ല­യി­ലെ പ്ര­മു­ഖരും ഓ­ണാ­ഘോ­ഷ­ത്തി­നാ­യി ഒ­ത്തു­ചേര്‍ന്നു. മ­ല­യാ­ളി­കള്‍­ക്കു­പുറ­മെ അ­മേ­രി­ക്ക­ക്കാരും ഓ­ണാ­ഘോ­ഷ­ത്തില്‍ ഭാ­ഗ­ഭാ­ക്കാ­യി.

ന്യൂ­യോര്‍­ക്കി­ലെ ഇ­ന്ത്യന്‍ കോണ്‍­സു­ലാര്‍ ജ­ന­റല്‍ റീ­വാ ഗാം­ഗു­ലി­ദാ­സ് ഭ­ദ്ര­ദീ­പം കൊ­ളുത്തി ഓണാ­ഘോ­ഷം ഉ­ദ്­ഘാട­നം ചെ­യ്തു. ട്രൈ­സ്‌­റ്റേ­റ്റി­ലെ വിവി­ധ സം­ഘട­നാ മേ­ഖ­ല­ക­ളി­ലെ നേ­താ­ക്ക­ളു­ടെ സാ­ന്നി­ദ്ധ്യ­ത്തില്‍ ന­ട­ന്ന ഉ­ദ്­ഘാ­ട­ന­ച്ച­ട­ങ്ങില്‍ അ­മേ­രി­ക്കന്‍ മ­ല­യാ­ളി­ക­ളു­ടെ ആ­ത്മീ­യ­ഗു­രുവാ­യ ഫാ. മാത്യു കു­ന്ന­ത്ത്്, ഫാ. ബാബു എ­ന്നി­വര്‍ ചേര്‍­ന്ന് ര­ണ്ടാമ­ത്തെ തി­രിയും മ­ഞ്ച് പ്ര­സിഡന്റ് സജി­മോന്‍ ആന്റണി, കെ.സി.എഫ്. പ്ര­സിഡന്റ് ദാ­സ് ക­ണ്ണ­മ്പള്ളി, നാ­മം പ്ര­സിഡന്റ് ഗീ­തേ­ഷ് ത­മ്പി എ­ന്നി­വര്‍ ചേര്‍­ന്ന് മൂ­ന്നാമ­ത്തെ തി­രിയും മ­ഞ്ച് ബോര്‍ഡ് ഓ­ഫ് ട്ര­സ്റ്റി ചെ­യര്‍­മാന്‍ ഷാ­ജി വര്‍­ഗീസ്, നാ­മം ര­ക്ഷാ­ധി­കാ­രി ടി.എ­സ് ചാക്കോ എ­ന്നി­വര്‍ ചേര്‍­ന്ന് നാ­ലാമ­ത്തെ തി­രി­യും ഫൊക്കാന ബോര്‍ഡ് ഓ­ഫ് ട്ര­സ്റ്റി ചെ­യര്‍­മാന്‍ പോള്‍ ക­റു­ക­പ്പ­ള്ളില്‍, ഫൊ­ക്കാ­ന വു­മന്‍­സ് ഫോ­റം ചെ­യര്‍­പേ­ഴ്‌­സണ്‍ ലീ­ല മാ­രറ്റ്, ഫൊ­ക്കാ­ന എ­ക്‌­സി­ക്യൂ­ട്ടീ­വ് വൈ­സ് പ്ര­സിഡന്റ് ഫീ­ലി­പ്പോ­സ് ഫി­ലി­പ്പ്, ഫോ­മ ജ­ന­റല്‍ സെ­ക്രട്ട­റി ഷാ­ജി എ­ഡ്വേര്‍ഡ്, ഫോ­മ നേ­താ­വ് ജോ­സ് ഏ­ബ്രാ­ഹം എ­ന്നി­വര്‍ ചേര്‍ന്ന് അ­ഞ്ചാമ­ത്തെ തി­രി­യും മ­ഞ്ച് സെ­ക്രട്ട­റി സുജ ജോസ്, വൈ­സ് പ്ര­സി­ഡന്റ് ഉ­മ്മന്‍ ചാ­ക്കോ, നാ­മം സെ­ക്രട്ട­റി സ­ജി­ത് ഗോ­പി­നാ­ഥ്, കെ.സി.എ­ഫ് വൈ­സ് പ്ര­സിഡന്റ് എല്‍ദോ പോള്‍, സെ­ക്രട്ട­റി ദേവ­സി പാ­ലാ­ട്ടി തു­ട­ങ്ങി­യ­വര്‍ ആ­റാമ­ത്തെ തി­രിയും പ്രമു­ഖ വ്യ­വ­സാ­യി­കളാ­യ വര്‍­ക്കി ഏ­ബ്രാ­ഹാം, ബേബി ഊ­രാ­ളില്‍, ദി­ലീ­പ് വര്‍­ഗീ­സ്, ബര്‍­ഗന്‍­ഫീല്‍­ഡ് മേ­യര്‍ നോര്‍­മന്‍ ഷ്‌­മെല്‍­സ് തു­ട­ങ്ങി­യ­വര്‍ ചേര്‍­ന്ന് ഏ­ഴാമ­ത്തെ തി­രി­യും തെ­ളി­ച്ച­തോടെ ഓണാ­ഘോ­ഷ­ങ്ങള്‍ക്ക് ഔ­ദ്യോ­ഗി­ക­മാ­യി തുട­ക്കം കു­റി­ച്ചു.

കെ.സി.എ­ഫി­ന്റെ ഇ­രു­പ­ത്താ­റാ­മ­ത് വാര്‍­ഷി­കം ച­ട­ങ്ങില്‍ കോണ്‍­സു­ലാര്‍ ജ­ന­റല്‍ റീ­വ ഗാം­ഗു­ലി ദാ­സ് ഉ­ദ്­ഘാട­നം ചെ­യ്തു.

വെ­സ്­റ്റ് ചെ­സ്­റ്റര്‍ മ­ല­യാ­ളി അ­സോ­സി­യേ­ഷന്‍, ഹ­ഡ്‌­സണ്‍­വാ­ലി മ­ല­യാ­ളി അ­സോ­സി­യേ­ഷന്‍, കാഞ്ച്, കെ­സി­എന്‍ജെ, കേ­ര­ള എന്‍­ജി­നീ­യ­റിം­ഗ് അ­സോ­സി­യേ­ഷന്‍, മി­ത്രാസ്, ഇ­സി­എ­ഫ്­എന്‍­ജെ, എ­ഫ്­എം­ആര്‍­എല്‍­എഫ്, കെ­സി­എഫ്, ലിം­ക, കെ­സി­സിഎന്‍­എ തു­ടങ്ങി­യ നി­രവ­ധി സം­ഘ­ട­ന­ക­ളു­ടെ ഭാ­ര­വാ­ഹി­കളും പ്ര­തി­നി­ധി­ക­ളും സ്‌­പോണ്‍­സര്‍­മാരായ തോ­മ­സ് മ­ല­യില്‍, ബാ­ബു ജോ­സഫ്, ഏബാഹാം തോ­മ­സ്, സ്‌­റ്റെര്‍­ളിന്‍ ഫു­ഡ്‌­സ് തു­ട­ങ്ങി­യ­വരും വ­മ്പി­ച്ച ഓണാ­ഘോ­ഷ­പ­രി­പാ­ടി­യി­ല്‍ പ­ങ്കെ­ടു­ത്തു.

മാ­ധ്യ­മ­രംഗ­ത്തെ പ്ര­മു­ഖരായ ജോര്‍­ജ് ജോ­സഫ്, ജോര്‍­ജ് തു­മ്പ­യില്‍, സു­നില്‍ ട്രൈ­സ്റ്റാര്‍, രാ­ജു പ­ള്ളത്ത്, മ­ധു­രാജന്‍, ബിജു­ജോണ്‍, ഫി­ലി­പ്പ് മാ­ര­റ്റ്, ഷി­ജോ പൗ­ലോ­സ് തു­ട­ങ്ങി­യ­വരും പ­ങ്കെ­ടു­ത്തു.
ഫോ­മ സെ­ക്രട്ട­റി ഇല­ക്ട് ജി­ബി തോ­മസ്, വൈ­സ് പ്ര­സിഡന്റ് ഇല­ക്ട് ലാ­ലി ക­ള­പ്പു­ര­യ്ക്കല്‍, കെ­സി­സിഎന്‍­എ പ്ര­സിഡന്റ് അ­നി­യന്‍ ജോര്‍ജ്, ഫൊക്കാ­ന നാ­ഷ­ണല്‍ ക­മ്മി­റ്റി അം­ഗം ലൈ­സി അ­ല­ക്‌സ്, ഫൊക്കാ­ന നേ­താ­വ് അ­ല­ക്‌­സ് തോ­മസ്, കാ­ഞ്ച് പ്ര­സിഡന്റ് അ­ല­ക്‌­സ് മാ­ത്യു, സെ­ക്രട്ട­റി സ്വപ്‌­ന രാ­ജേ­ഷ് തു­ട­ങ്ങി­യ­വരും ഓണാ­ഘോ­ഷ­ത്തില്‍ പ­ങ്കാ­ളി­ക­ളാ­യി.

ന്യൂ­ജേ­ഴ്‌­സി­യി­ലെ പ്രമു­ഖ ഡാ­ന്‍­സ് സ്­കൂ­ളു­ക­ളാ­യ ക­ലാശ്രീ ഡാന്‍­സ് സ്­കൂള്‍, മ­യൂര്‍ സ്­കൂള്‍ ഓ­ഫ് ആര്‍­ട്‌സ്, നൂപു­ര ഡാന്‍­സ് സ്­കൂള്‍, സൗ­പര്‍ണി­ക ഡാന്‍­സ് അ­ക്കാദ­മി എ­ന്നി­വി­ട­ങ്ങ­ളി­ലെ ക­ലാ­പ്ര­തി­ഭ­കള്‍ അ­വ­ത­രി­പ്പി­ച്ച ശാ­സ്­ത്രീ­യ, ബോ­ളി­വു­ഡ് നൃ­ത്തങ്ങള്‍ ഓണാ­ഘോ­ഷ­ത്തി­ന് പൊലി­മ കൂ­ട്ടി.

എല്ലാ അ­സോ­സി­യേ­ഷ­നു­ക­ളു­ടെയും ഭാ­ര­വാ­ഹിക­ളെ ഉള്‍­ക്കൊ­ള്ളി­ച്ചു­കൊ­ണ്ടാണ് ഓണാ­ഘോ­ഷ­ത്തി­ന് തുട­ക്കം കു­റി­ച്ച ഭ­ദ്ര­ദീ­പ­ത്തി­ന് തിരി­കൊ­ളു­ത്തി­യ­തെന്നത് ഈ ഓണാ­ഘോ­ഷ­ത്തി­ന്റെ പ്ര­ത്യേ­ക­ത­യാണ്. ന്യൂ­ജേ­ഴ്‌­സി­യി­ലെ മ­ല­യാ­ളി­കള്‍ ഒ­രൊ­റ്റ ഓ­ണം എ­ന്ന ആ­ശ­യ­ത്തി­ന് മി­ക­ച്ച പി­ന്തു­ണ­ നല്‍­കി­യ­താണ് ഈ ഓണാ­ഘോ­ഷ­ത്തി­ന്റെ വി­ജ­യ­ര­ഹ­സ്യം. ക­ക്ഷി­രാ­ഷ്ട്രീ­യ ഭേ­ദ­മന്യേ എല്ലാ സം­ഘ­ട­ന­ക­ളെയും ഒ­രൊ­റ്റ­ക്കു­ട­ക്കീ­ഴില്‍ കൊ­ണ്ടു­വ­രു­വാന്‍ ഈ ഓണാ­ഘോ­ഷ­ത്തി­ന് ക­ഴി­ഞ്ഞു എ­ന്നതും മ­റ്റൊ­രു പ്ര­ത്യേ­ക­ത­യാ­ണ്.
താ­ല­പ്പൊ­ലി­യേന്തി­യ മ­ല­യാ­ളി­പ്പെണ്‍­കൊ­ടികള്‍, ചെ­ണ്ട­വാ­ദ്യം, ശി­ങ്കാ­രി­മേ­ളം തു­ടങ്ങി­യ വാ­ദ്യ­മേ­ള­ങ്ങ­ളു­ടെയും മു­ത്തു­ക്കു­ട­ക­ളു­ടെയും അ­ക­മ്പടി­യോ­ടെ­യാ­ണ് മു­ഖ്യാ­തി­ഥി­യെ വേ­ദി­യി­ലേ­യ്­ക്ക് ആ­ന­യി­ച്ചത്. ഓ­ണ­പ്പൂ­ക്ക­ള­വും വൈ­വി­ധ്യ­മാര്‍­ന്ന രു­ചി­ക്കൂ­ട്ടു­ക­ളു­ടെ സ­മ്പല്‍­സ­മൃ­ദ്ധി­യു­മായി ഓ­ണ­സ­ദ്യയും ഓണാ­ഘോ­ഷ­ത്തി­ന് പെ­രു­മ­കൂ­ട്ടി.

സ്വാ­ദ് റ­സ്റ്ററന്റ് ആ­ണ് രു­ചി­ക­രമാ­യ ഓ­ണസ­ദ്യ ഒ­രു­ക്കി­യത്. ഇവന്റ് കാ­റ്റ്‌­സ് ഒ­രുക്കി­യ സൗണ്ട് & ലൈ­റ്റ്‌­സ് ക­ലാ­പ­രി­പാ­കള്‍­ക്ക് പൊ­ലി­മ കൂട്ടി. ട്വി­ലൈ­റ്റിന് ആ­യി­രു­ന്നു ഫോ­ട്ടോ­ഗ്ര­ഫി­യു­ടെ ചു­മ­തല.
വിവി­ധ കര്‍­മ്മ­മേ­ഖ­ല­ക­ളില്‍ മിക­വ് തെ­ളി­യി­ച്ചവ­രെ പൊ­ന്നാ­ടയും ഫ­ല­ക­ങ്ങളും ന­ല്­കി ആ­ദ­രിച്ചു. നി­രവ­ധി പ്ര­മു­ഖ­രെ വേ­ദി­യി­ലേ­യ്­ക്ക് ആ­ന­യി­ച്ച് ആ­ദ­രി­ക്കു­കയും ബ­ഹു­മാ­നി­ക്കു­കയും ചെ­യ്തു. മ­ഞ്ച് പ്ര­സിഡന്റ് സജി­മോന്‍ ആന്റ­ണി ആ­യി­രു­ന്നു പൊ­തു­പ­രി­പാ­ടി­യില്‍ പ്ര­മുഖരെ പ­രി­ച­യ­പ്പെ­ടു­ത്തി­യത്. മ­ഞ്ച് കള്‍­ച്ച­റല്‍ സെ­ക്രട്ട­റി ഷൈ­നിയും സ­ഹാ­യി­യാ­യി­രുന്നു. തു­ടര്‍­ന്ന ന­ട­ന്ന ക­ലാ­പ­രി­പാ­ടി­കള്‍­ക്ക് കെ­സിഎ­ഫ് സെ­ക്രട്ട­റി ദേവ­സി പാ­ലാട്ടി, മ­ഞ്ച് സെ­ക്രട്ട­റി സുജ ജോ­സ്, നാ­മം ട്ര­ഷ­റര്‍ ആ­ശ വി­ജ­യന്‍ എ­ന്നി­വര്‍ എം­സി­മാ­രാ­യി­രു­ന്നു.

വ­രും­വര്‍­ഷ­ങ്ങ­ളില്‍ കൂ­ടു­തല്‍ സം­ഘ­ട­നക­ളെ അ­ണി­നി­രത്തി ഓണാ­ഘോ­ഷം ന­ട­ത്തു­മെ­ന്ന വി­ളം­ബ­ര­ത്തോ­ടെ­യാണ് ഓണാ­ഘോ­ഷ­പ­രി­പാ­ടി­കള്‍­ക്ക് സ­മാപ­നം കു­റി­ച്ചത്.

മലയാ­ളി സ­മൂഹ­ത്തെ മു­ക്ത­ക­ണ്ഠം പ്ര­ശം­സി­ച്ച് കോണ്‍­സു­ലാര്‍ ജ­ന­റല്‍ റീ­വാ ഗാം­ഗു­ലി

ന്യൂ­ജേ­ഴ്‌സി: മ­ല­യാ­ളി സ­മൂ­ഹ­ത്തി­ന്റെ ഏ­തൊ­രു പ്ര­ശ്‌­ന­ങ്ങള്‍ക്കും പ­രി­ഹാ­രം കാ­ണാന്‍ പ്ര­തി­ജ്ഞാ­ബ­ദ്ധ­ത­മാ­ണ് ന്യൂ­യോര്‍­ക്കി­ലെ ഇ­ന്ത്യന്‍ കോണ്‍­സു­ലേ­റ്റ് എ­ന്ന് കോണ്‍­സു­ലാര്‍ ജ­ന­റല്‍ റീ­വാ ഗാം­ഗു­ലി ദാ­സ് ഐ­എ­ഫ്­എസ്. ഇ­ന്ത്യന്‍ സ­മൂ­ഹ­ത്തി­ന് പ്ര­ത്യേ­കി­ച്ച് മ­ല­യാ­ളി സ­മൂ­ഹ­ത്തി­ന് കോണ്‍­സു­ലാര്‍ സം­ബ­ന്ധ­മാ­യ ഏ­തൊ­രു പ്ര­ശ്‌­ന­ങ്ങള്‍ക്കും എം­ബ­സി­യെ നേ­രി­ട്ട് സ­മീ­പി­ക്കാ­മെന്നും ഗാം­ഗു­ലി വ്യ­ക്ത­മാക്കി. ന്യൂ­ജേ­ഴ്‌­സി­യി­ലെ ബര്‍­ഗന്‍­ഫീല്‍­ഡി­ലു­ള്ള കോണ്‍­ലോണ്‍ ഓ­ഡി­റ്റോ­റി­യ­ത്തില്‍ മ­ഞ്ച് -കെ­സി­എ­ഫ് – നാ­മം എ­ന്നീ സം­ഘ­ട­ന­ക­ളു­ടെ സം­യു­ക്താ­ഭി­മു­ഖ്യ­ത്തില്‍ ന­ടത്തി­യ ഓണാ­ഘോ­ഷ­പ­രി­പാ­ടി ഉ­ദ്­ഘാട­നം ചെ­യ്­ത് പ്ര­സം­ഗി­ക്കു­ക­യാ­യി­രു­ന്നു അ­വര്‍.

ഇ­ന്ത്യന്‍ എം­ബ­സി­യു­ടെ വെബ്‌­സൈ­റ്റ് വള­രെ സ­ജീവവും എ­പ്പോഴും പു­തു­ക്കു­ന്ന­തു­മാണ്. അതു­കൊ­ണ്ടുത­ന്നെ വെബ്‌­സൈ­റ്റില്‍ ഏ­റെ വി­വ­ര­ങ്ങള്‍ ല­ഭ്യ­മാണ്. കൂ­ടാതെ, എംബ­സി ഫേ­യ്്‌­സ്­ബു­ക്ക് പേജും സ­ജീ­വ­മാ­യി പ്ര­വര്‍­ത്തി­ക്കു­ന്നുണ്ട്. വി­വ­ര­ങ്ങള്‍­ക്കാ­യി വെബ്‌­സൈറ്റും ഫേ­യ്‌­സ്­ബു­ക്ക് പേജും സ­ന്ദര്‍­ശി­ക്കു­കയും ലൈ­ക്ക് ചെ­യ്യു­കയും വേ­ണ­മെ­ന്ന് റീ­വാ ഗാം­ഗു­ലി അ­ഭ്യര്‍­ത്ഥി­ച്ചു.

മ­ല­യാ­ളി സ­മൂ­ഹ­വും സം­ഘ­ട­ന­കളും എന്നും ലോ­ക­ത്തി­ന് മു­ഴു­വന്‍ മാ­തൃ­ക­യാ­ണെ­ന്നു പ­റ­ഞ്ഞ റീവാ ഗാം­ഗു­ലി മ­ല­യാ­ളി സം­സ്­കാര­ത്തെ പ്ര­ത്യേ­കിച്ച് ഓണാ­ഘോഷ­ത്തെ മു­ക്ത­ക­ണ്ഠം പ്ര­ശം­സിച്ചു. ഓ­ണം സ­ന്തോ­ഷ­ത്തി­ന്റെയും സ­മാ­ധാ­ന­ത്തി­ന്റെ സാ­ഹോ­ദ­ര്യ­ത്തി­ന്റെയും ഉ­ത്സ­വ­മാണ്. ഭാ­ര­ത­ത്തി­ലെ മ­റ്റെല്ലാ സം­സ്­കാ­ര­ങ്ങ­ളേ­യും­കാള്‍ ശ്രേ­ഷ്ഠമാ­യ ഈ ഉ­ത്സവും ഇ­ന്ന് ലോ­ക­മെ­മ്പാ­ടു­മു­ള്ള മ­ല­യാ­ളി­കള്‍ കൂ­ടു­തല്‍ പ്രാ­ധാ­ന്യ­ത്തോ­ടെ ആ­ഘോ­ഷി­ക്ക­പ്പെ­ടുന്ന­ത് മാ­തൃ­കാ­പ­ര­മാ­ണ്.

മ­ഞ്ച് -കെ­സിഎ­ഫ് – നാ­മം സം­ഘ­ട­ന­കള്‍ ചേര്‍­ന്ന് ഒ­രു­മ­യോ­ടെ ഇ­ത്രയും വലി­യ ആ­ഘോ­ഷം സം­ഘ­ടി­പ്പി­ച്ചതും ജ­ന­പ്രാ­തി­നി­ധ്യവും വി­സ്­മ­യി­പ്പി­ക്കു­ന്ന­താ­ണെ­ന്ന് റീവാ ഗാം­ഗു­ലി പ­റഞ്ഞു. ഇ­നിയും കൂ­ടു­തല്‍ സം­ഘ­ട­ന­കള്‍ ഒ­രു­മ­യോ­ടെ ഇ­വര്‍­ക്കൊ­പ്പം കോ­കോര്‍­ക്ക­ട്ടെ­യെ­ന്ന് അവര്‍ ആ­ശം­സി­ച്ചു.

മ­ഞ്ച് – നാ­മം – കെ­സിഎ­ഫ് എ­ന്നീ സം­ഘ­ട­ന­കള്‍ കൈ­കോര്‍­ത്ത് ഓ­ണം സം­ഭ­വ­ബ­ഹു­ല­മാ­ക്കിയ­ത് ശ്ലാ­ഘ­നീ­യ­മാ­ണെ­ന്ന് ഫൊ­ക്കാ­ന ബോര്‍ഡ് ഓ­ഫ് ട്ര­സ്റ്റി ചെ­യര്‍­മാന്‍ പോള്‍ ക­റു­ക­പ്പ­ള്ളില്‍ അ­ഭി­പ്രാ­യ­പ്പെട്ടു. ബര്‍­ഗന്‍­ഫീല്‍­ഡില്‍ ഇത്ത­ര­മൊ­രു മ­ഹാ­സം­ഭ­വ­ത്തി­ന് വേ­ദി­യൊ­രു­ക്കു­വാന്‍ ക­ഴിഞ്ഞ­ത് മ­ഹാ­ഭാ­ഗ്യ­മാ­യി ക­രു­തു­ന്നു­വെ­ന്ന് ഫൊ­ക്കാ­ന നേ­താവും കെ­സിഎ­ഫ് ര­ക്ഷാ­ധി­കാ­രി­യുമാ­യ ടി.എസ്. ചാക്കോ അ­ഭി­പ്രാ­യ­പ്പെ­ട്ടു.
ന്യൂ­ജേ­ഴ്‌­സി­യില്‍ ഒ­രൊ­റ്റ ഓ­ണം എ­ന്ന ആശ­യം താന്‍ മു­ന്നോ­ട്ടു­കൊ­ണ്ടു­വ­രു­മ്പോള്‍ അ­ത് ഇ­ത്ര വന്‍­വി­ജ­യ­മാ­കു­മെ­ന്ന് ക­രു­തി­യി­ല്ലെന്നും വ­രും­വര്‍­ഷ­ങ്ങ­ളില്‍ കൂ­ടു­തല്‍ ജ­ന­പ­ങ്കാ­ളി­ത്തവും കൂ­ടു­തല്‍ വി­പു­ല­മായി ഓണാ­ഘോ­ഷം ന­ട­ത്താന്‍ ക­ഴി­യു­മെ­ന്നു­ള്ള­തി­ന്റെ സൂ­ച­ന­യാണ് ഈ ഓണാ­ഘോ­ഷ­ത്തി­ന്റെ വിജ­യം വ്യ­ക്ത­മാ­ക്കു­ന്ന­തെ­ന്ന് മ­ഞ്ച് പ്ര­സിഡന്റ് സജി­മോന്‍ ആന്റ­ണി അ­ഭി­പ്രാ­യ­പ്പെ­ട്ടു.

ഒ­രു­മ­യോടെ ഓ­ണ­ത്തി­ന് ജാ­തി­മ­ത വ്യ­ത്യാ­സ­മി­ല്ലെ­ന്ന് തെ­ളി­യി­ക്കു­ന്ന­താണ് ഈ ഓണാ­ഘോ­ഷ­മെ­ന്ന് നാ­മം ര­ക്ഷാ­ധി­കാ­രിയും ഫൊക്കാ­ന നേ­താ­വു­മാ­യി മാ­ധ­വന്‍ ബി. നാ­യര്‍ പ­റഞ്ഞു. ഒ­രു­മ­യോ­ടെ ഒരു ഓ­ണം എല്ലാ അര്‍­ത്ഥ­ത്തിലും അ­നു­ക­ര­ണീ­യ­മാക്കി­യ ഓണാ­ഘോ­ഷ­മാ­ണി­തെ­ന്ന് കെ.സിഎ­ഫ് പ്ര­സിഡന്റ് ദാ­സ് ക­ണ്ണം­കു­ഴി­യില്‍ അ­ഭി­പ്രാ­യ­പ്പെട്ടു. മ­ല­യാ­ളി സ­മൂ­ഹ­ത്തി­ന്റെ ഒ­രു­മ­യു­ടെയും കൂ­ട്ടാ­യ്­മ­യു­ടെയും ഉ­ദാ­ഹ­ര­ണ­മാ­ണ് മ­ഞ്ച് – നാ­മം – കെ­സിഎ­ഫ് സം­ഘ­ട­ന­കള്‍ നേ­തൃത്വം ന­ല്കി­യ ഈ ഓണാ­ഘോ­ഷ­മെ­ന്ന് നാ­മം പ്ര­സിഡന്റ് ജി­തേ­ഷ് ത­മ്പി അ­ഭി­പ്രാ­യ­പ്പെ­ട്ടു. കെ.സി.എ­ഫ് സെ­ക്രട്ട­റി ദേവ­സി പാ­ലാ­ട്ടി സ്വാ­ഗ­തവും നാ­മം പ്ര­സിഡന്റ് ജി­തേ­ഷ് ത­മ്പി ന­ന്ദിയും പ­റ­ഞ്ഞു.

കെ.സി.എ­ഫ് ഇരുപത്താറാം വാര്‍­ഷി­കംആ­ഘോ­ഷി­ച്ചു

ന്യൂ­ജേ­ഴ്‌സി: കേ­ര­ള കള്‍­ച്ച­റല്‍ ഫോ­റ­ത്തി­ന്റെ (കെ­സിഎഫ്) ഇരുപത്താറാം വാര്‍­ഷി­കം ആ­ഘോ­ഷിച്ചു. ബ­ര്‍­ഗന്‍­ഫീല്‍­ഡി­ലെ കോണ്‍­ലോണ്‍ ഓ­ഡി­റ്റോ­റി­യ­ത്തില്‍ കെ­സി­എ­ഫ്-നാ­മം-മ­ഞ്ച് സം­യു­ക്താ­ഭി­മു­ഖ്യ­ത്തില്‍ നട­ന്ന ഓണാ­ഘോ­ഷ­ത്തോ­ട് അ­നു­ബ­ന്ധി­ച്ചാ­ണ് വാര്‍­ഷികാ­ഘോ­ഷ­പ­രി­പാ­ടിയും ന­ട­ത്തി­യത്. ന്യൂ­യോര്‍­ക്കി­ലെ ഇ­ന്ത്യന്‍ കോണ്‍­സു­ലാര്‍ ജ­ന­റല്‍ റീ­വാ ഗാം­ഗു­ലി ദാ­സ് കെ­സി­എ­ഫ് വാര്‍­ഷികാ­ഘോ­ഷം ഉ­ദ്­ഘാട­നം ചെ­യ്­തു.

കെ.സി.എ­ഫ് പ്ര­സിഡന്റ് ദാ­സ് ക­ണ്ണം­കുഴി, ര­ക്ഷാ­ധി­കാ­രി ടി.എസ്. ചാ­ക്കോ, കെ.സി.എ­ഫ് നേ­താ­ക്കളാ­യ എല്‍ദോ പോള്‍, ഫ്രാന്‍­സി­സ് കാ­ര­ക്കാട്ട്, ദേവ­സി പാ­ലാട്ടി, ജോ­യി ചാ­ക്കപ്പന്‍, ചി­ന്ന­മ്മ ദേ­വസി, ആന്‍­ണി കു­ര്യന്‍, അ­ന്ന­മ്മ മാ­പ്പി­ള­ശേരി, മോ­നി­ക്ക സണ്ണി, സ­ജി മാ­ത്യു തു­ട­ങ്ങി­യ­വര്‍ പ്ര­സം­ഗി­ച്ചു. എല്ലാ വര്‍­ഷവും ഓണാ­ഘോ­ഷ­ത്തോ­ട് അ­നു­ബ­ന്ധി­ച്ചാ­ണ് കെ.സി.എ­ഫ് വാര്‍­ഷകാ­ഘോ­ഷ­പ­രി­പാ­ടി­ക­ളും ന­ട­ത്താ­റു­ള്ളത്.