ചലച്ചിത്ര നടി ശ്രീലതാ മേനോൻ അന്തരിച്ചു.

09:44 pm 7/10/2016
download (1)

തിരുവനന്തപുരം : ചലചിത്ര സീരിയൽ നടി ശ്രീലതാ മേനോൻ (47) അന്തരിച്ചു. ഏറെ നാളായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. അസ്ഥികൾ പൊടിഞ്ഞുപോകുന്ന അപൂർവ രോഗത്തിനിരയായിരുന്നു പിന്നീട് കാഴ്ചയും നഷ്ട്ടപ്പെട്ടിരുന്നു1985ൽ മിസ് ട്രിവാൻഡ്രമായി തിരഞ്ഞെടുക്കപ്പെട്ട ശ്രീലത 1989-ലാണു സിനിമാരംഗത്തേക്കു കടന്നുവന്നത്. കൗതുക
വാർത്തകൾ, ചെറിയലോകവും വലിയ മനുഷ്യരും, പെരുന്തച്ചൻ, കേളി തുടങ്ങി നൂറോളം സിനിമകളിലും വീഥി, ശ്രീകൃഷ്‌ണൻ, അമ്മ, ഇടങ്ങിയ മുപ്പതോളം സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.

തിരുവനന്തപുരം കുന്നുകുഴി വടയക്കാട് മടവിളാകം തറവാട്ടിൽ റിട്ട. തഹസിൽദാർ നാരായണ മേനോന്റെയും ഖാദിബോർഡ് റിട്ട. സൂപ്രണ്ട് ഭവാനിയുടെയും മകളാണ് . കാൻസർ ബാധിച്ചു ഭർത്താവ് കെ.എസ്. മധു മരിച്ചു. അർജുൻ, ആദി, അരവിന്ദ് എന്നിവരാണു മക്കൾ.