ചലച്ചിത്ര– സീരിയൽ താരം രേഖ മോഹനെ മരിച്ച നിലയിൽ കണ്ടെത്തി

07:52 pm 12/11/2016
images (1)

തൃശൂർ; ചലച്ചിത്ര– സീരിയൽ താരം രേഖ മോഹനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ പുഴക്കൽ ശോഭാസിറ്റിയിലെ ഫ്ലാറ്റിലാണ്​ രേഖയെ മരിച്ചനിലയിൽ കണ്ടെത്തിയത്​.

മലേഷ്യയിലുള്ള ഭർത്താവും മകനും ഫോണിൽ ബന്ധപ്പെട്ടിട്ടും രേഖയെ കിട്ടിയിരുന്നില്ല. തുടർന്ന്​ അപ്പാർട്ട്​മെൻറിലെ സെക്യൂരിറ്റിയെ വിളിച്ച്​ അന്വേഷിക്കുകയായിരുന്നു. ഫ്ലാറ്റ്​ അകത്തുനിന്ന്​ അടച്ചനിലയിലായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനും അടുത്ത താമസക്കാരും ചേർന്ന്​ ഫ്ലാറ്റ്​ തുറന്നപ്പോഴാണ്​ മൃതദേഹം കണ്ടത്​. ഡൈനിങ്​ ഹാളിലെ ടേബിളിൽ തലവെച്ചുകിടക്കുന്ന നിലയിലായിരുന്നു. മരണകാരണം അറിവായിട്ടില്ല.

ഉദ്യാനപാലകൻ, നീ വരുവോളം, യാത്രാമൊഴി തുടങ്ങിയ ചിത്രങ്ങളിലും നിരവധി ടിവി പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.