10:07 am 30/9/2016
– രാജന്‍ ആര്യപ്പള്ളില്‍
ലേക്ക്‌ലാന്റ്: കുമ്പനാട് ആഞ്ഞിലിമൂട്ടില്‍ (കീഴികര)മത്തായി ചാക്കോ, മറിയാമ്മ ചാക്കൊയുടേയും മകളും പരേതനായ ചാണ്ടി ഈപ്പന്റെ ഭാര്യയുമായ സാറാമ്മ ചാണ്ടി സെപ്റ്റംബര്‍ 28 ബുധനാഴ്ച പകല്‍ 12:30 നു കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. ഏക മകന്‍ ചാക്കോ സ്റ്റീഫന്‍ താമാസിക്കുന്ന ഫ്‌ളോറിഡായില്‍ ലേക്ക്‌ലാന്റ് പട്ടണത്തിലുള്ള ഭവനത്തില്‍വെച്ചായിരുന്നു അന്ത്യം. പാസ്റ്റര്‍ജോണ്‍ തോമസ്, പാസ്റ്റര്‍ ജയിംസ്‌ജോര്‍ജ്ജ്, പാസ്റ്റര്‍ ഫിലിപ്പ്‌ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ പ്രീയമാതാവിന്റെസമീപത്ത് നിന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നില്‍ക്കുമ്പോഴായിരുന്നു താന്‍ പ്രീയം വെച്ചിരുന്ന ദേശത്തേക്ക് ചേര്‍ക്കപ്പെട്ടത്. 1987-ല്‍ അമേരിക്കയിലേക്ക് കുടിയേറി പാര്‍ത്ത പരേതയുടെ മകന്‍ ചാക്കൊ സ്റ്റീഫന്‍ 12-മത് ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സിന്റെ ട്രഷറാര്‍ ആയിരുന്നു. മരുകള്‍: മറിയാമ്മ സ്റ്റീഫന്‍. കൊച്ചുമക്കള്‍: ജോണ്‍സണ്‍ സ്റ്റീഫന്‍ – ക്രിസ്റ്റീന്‍, ജെസ്‌നി ഇഡുക്കള – സുജിത്ത്, ജേയിംസ് സ്റ്റീഫന്‍ – റോഷനി.
ഒക്ടോബര്‍ ഒന്നാം തീയതി ശനിയാഴ്ച്ച വൈകിട്ട് 4:30 മുതല്‍ 6:30 വരെ പൊതുദര്‍ശനവും, ഒക്ടോബര്‍ രണ്ടാം തിയതി ഞായറാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ അനുസ്മരണ മീറ്റിംഗും, ഒക്ടോബര്‍ 3-ാം തിയതി തിങ്കളാഴ്ച രാവിലെ 8:30 മുതല്‍ 11:00 വരെസംസ്കാര ശുശ്രൂഷകളും ഐ.പി.സി. ലേക്ക്‌ലന്റ്, 4525 ക്ലബ് ഹൗസ്‌റോഡ്, ലേക്ക്‌ലന്റ്, ഫ്‌ളോറിഡ 33812 വെച്ച് നടക്കുന്നതായിരിക്കും. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12:00 മുതല്‍ 12:30 വരെ ഓക്ക്ഹില്‍ ബെറിയല്‍ പാര്‍ക്ക്, 4620 യു.എസ് ഹൈവേ 98 സൗത്ത്, ലേക്ക്‌ലന്റ്, ഫ്‌ളോറിഡ 33812.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ചാക്കോ സ്റ്റീഫന്‍: 863.248.9361, പാസ്റ്റര്‍ ഫിലിപ്പ് ജോസഫ്: 863.838.5185, പാസ്റ്റര്‍ സം നൈനാന്‍: 813.967.3099. വാച്ച്‌ലൈവ്ഓണ്‍: ഡബ്ലുഡബ്ലുഡബ്ലു.തൂലികാ.റ്റിവി