ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോരാട്ടം

09:10am 5/4/2016
download

യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിനു മുമ്പായി ബാഴ്‌സലോണ ടീമംഗങ്ങള്‍ പരിശീലനത്തില്‍
ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ക്‌ളാസിക് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കം. അഞ്ചു രാജ്യങ്ങളില്‍നിന്നുള്ള എട്ടു ക്‌ളബുകള്‍ യൂറോപ്യന്‍ കിരീടത്തിലെ സെമി ബെര്‍ത്ത് നേടി ഇന്നും നാളെയും ആദ്യ പാദ അങ്കത്തിനിറങ്ങും. ലാ ലിഗയുടെ റീപ്‌ളേ മാച്ചാവുന്ന ബാഴ്‌സലോണഅത്‌ലറ്റികോ മഡ്രിഡ് മത്സരത്തിലേക്കാവും ഇന്ന് ഫുട്ബാള്‍ ലോകത്തിന്റെ ശ്രദ്ധ. മുന്‍ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക് പോര്‍ചുഗലില്‍നിന്നുള്ള ബെന്‍ഫികയെയും നേരിടും.
വോള്‍ഫ്‌സ്ബര്‍ഗ്‌റയല്‍ മഡ്രിഡ്, പി.എസ്.ജിമാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടം ബുധനാഴ്ച രാത്രി നടക്കും.

സ്പാനിഷ് ലാ ലിഗയില്‍ കിരീടപ്പോരാട്ടത്തില്‍ തങ്ങള്‍ക്ക് തൊട്ടുപിന്നിലാണെങ്കിലും അത്‌ലറ്റികോ മഡ്രിഡിനെതിരെ ബാഴ്‌സലോണക്ക് തന്നെയാണ് മേധാവിത്വം. ഏറ്റവുമൊടുവില്‍ പരസ്പരം ഏറ്റുമുട്ടിയ ആറില്‍ ആറും ജയിച്ചത് കറ്റാലന്മാര്‍തന്നെ. പക്ഷേ, മുമ്പെങ്ങും കളത്തിലിറങ്ങിയപോലെയല്ല ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് ആദ്യ ക്വാര്‍ട്ടറില്‍ ചൊവ്വാഴ്ച അത്‌ലറ്റികോക്കെതിരെ ഇറങ്ങുന്നത്. കഴിഞ്ഞ ദിവസത്തെ ലാ ലിഗ എല്‍ക്‌ളാസികോയില്‍ റയല്‍ മഡ്രിഡിനോട് സ്വന്തം ഗ്രൗണ്ടിലേറ്റ 12ന്റെ തോല്‍വി ലൂയി എന്റിക്വേയുടെ ടീമിനെ അടിമുടി ഉലച്ചുകളഞ്ഞു. തുടക്കത്തിലെ മുന്നേറ്റവും രണ്ടാം പകുതിയുടെ ആദ്യത്തില്‍ ഗോള്‍ നേടുകയും ചെയ്തിട്ടും രണ്ടു ഗോള്‍ വഴങ്ങി തോറ്റത് ബാഴ്‌സയുടെ അപരാജിത കുതിപ്പിനാണ് അന്ത്യംകുറിച്ചത്.

2013 സീസണിലാണ് ചാമ്പ്യന്‍സ് ലീഗില്‍ ഇരുവരും മുഖാമുഖമത്തെിയത്. അന്ന് ക്വാര്‍ട്ടറിലെ രണ്ടാം പാദത്തില്‍ ബാഴ്‌സ തോറ്റു (10). 21ന്റെ അഗ്രിഗേറ്റില്‍ മഡ്രിഡുകാര്‍ സെമിയിലത്തെുകയും ചെയ്തു. ഇതുതന്നെയായായിരുന്നു ബാഴ്‌സക്കെതിരെ അത്‌ലറ്റികോയുടെ അവസാന ജയവും. ശനിയാഴ്ച രാത്രി റയല്‍ നടപ്പാക്കിയ തന്ത്രങ്ങളുടെ ബ്‌ളൂപ്രിന്റുമായാവും അത്‌ലറ്റികോ ഇന്ന് ബാഴ്‌സലോണയിലത്തെുക. എതിരാളിക്ക് പന്ത് വിട്ടുനല്‍കുകയും പ്രതിരോധം കുറ്റമറ്റതാക്കുകയും ചെയ്തശേഷം അതിവേഗത്തില്‍ പ്രത്യാക്രമണം. അത്‌ലറ്റികോ തുടരുന്ന ഇതേ ശൈലിയാവും സിമിയോണി ബാഴ്‌സക്കെതിരെ പ്രയോഗിക്കുക. പ്രീക്വാര്‍ട്ടറില്‍ പി.എസ്.വി ഐന്തോവനെതിരെ മാരത്തണ്‍ പോരാട്ടം കഴിഞ്ഞത്തെുന്നതിന്റെ മാനസിക ആധിപത്യംകൂടി ഡീഗോ സിമിയോണിയുടെ സംഘത്തിനുണ്ട്. ബാഴ്‌സലോണ ആഴ്‌സനലിനെതിരെ 51ന്റെ അഗ്രിഗേറ്റ് ജയമാണ് നേടിയത്.