ചാമ്പ്യന്‍സ് ലീഗ്: ചെല്‍സി തകര്‍ന്നു

12:06pm 10/3/2016

benfica

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരത്തില്‍ ഇംഗ്‌ളീഷ് വമ്പന്മാരായ ചെല്‍സിയെ പി.എസ്.ജി ഒരിക്കല്‍കൂടി മുട്ടുകുത്തിച്ചു (2-1). രണ്ട് മത്സരങ്ങളും വിജയിച്ച പി.എസ്.ജി (4-2) ഇതോടെ ക്വാര്‍ട്ടറിലെത്തി. ചെല്‍സി തട്ടകത്തില്‍ വെച്ച് നടന്ന നിര്‍ണായക മത്സരത്തില്‍ 16ാം മിനിറ്റില്‍ അഡ്രിയാന്‍ റാബിയോറ്റും 67ാം മിനിറ്റില്‍ സ്ലാട്ടന്‍ ഇബ്രമോവിച്ചുമാണ് വല കുലുക്കിയത്. ഇംഗ്ലീഷ് പ്രതിരോധത്തിനിടയിലൂടെ ഇബ്രമോവിച്ച് നല്‍കിയ മനോഹര പാസിലാണ് അഡ്രിയാന്‍ ആദ്യ ഗോള്‍ നേടി ലീഡുയര്‍ത്തിയത്. എന്നാല്‍ 27ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിലൂടെ ഡിഗോ കോസ്റ്റ ചെല്‍സിക്കായി ഗോള്‍ നേടി. കോസ്റ്റയുടെ ഗോളില്‍ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് ഇരമ്പി. നിര്‍ണായക ജയം ലക്ഷ്യമിട്ട് ചെല്‍സി ആക്രമണത്തിന് മൂര്‍ച്ച കൂട്ടയിരുന്നു. വില്യന്‍- ഹസാര്‍ഡ് കോസ്റ്റ ഫാബ്രിഗാസ് സഖ്യം രണ്ടാമതൊരു ഗോളിനായി പരിശ്രമിച്ചെങ്കിലും ലക്ഷ്യം നേടാനായില്ല, ചെല്‍സി പ്രതിരോധം ഒരിക്കല്‍ കൂടി തകര്‍ത്താണ് 67ാം മിനിറ്റില്‍ ഇബ്ര ഗോള്‍ നേടിയത്. എയ്ഞ്ചല്‍ ഡി മരിയ നല്‍കിയ അത്യൂഗ്രന്‍ ക്രോസില്‍ കാലൊന്നു തള്ളിക്കൊടുക്കേണ്ട കാര്യമേ ഇബ്രക്കുണ്ടായിരുന്നുള്ളൂ.