ചാമ്പ്യൻസ്​ ലീഗ്​ പോരാട്ടത്തിൽ ആഴ്​സണലിന്​ ജയം.

10:13 am 29/9/2016
images (15)

ലണ്ടൻ: വാശിയേറിയ ചാമ്പ്യൻസ്​ ലീഗ്​ പോരാട്ടത്തിൽ ആഴ്​സണലിന്​ ജയം. മറ്റൊരു മൽസരത്തിൽ മാഞ്ചസ്​റ്റർ സിറ്റിയെ സെൽറ്റിക്ക്​ സമനിലയിൽ കുരുക്കി. തിയോ വാൽക്കോട്ടി​െൻറ ഇരട്ട ഗോളിൽ ബേസിലിനെ രണ്ട്​ ഗോളുകൾക്കാണ്​ ആഴ്​സണൽ തകർത്തത്​. ഏഴാം മിനുറ്റിലും 26 ാം മിനുറ്റിലുമായിരുന്നു വാൽകോട്ടി​െൻറ ഗോളുകൾ.

ചാമ്പ്യൻസ്​ ലീഗിലെ മറ്റൊരു വാശിയേറിയ മൽസരത്തിൽ സെൽറ്റിക്കിനോട്​ മാഞ്ചസ്​റ്റർ സിറ്റിക്ക്​ സമനിലയിൽ പിരിയേണ്ടി വന്നു.മൽസരത്തിൽ സെൽറ്റിക്കി​​െൻറ മൂസ ഡംബൽ ഇരട്ട ഗോൾ നേടിയപ്പോൾ സിറ്റിയുടെ സ്​റ്റർലിംഗ്​ സെൽഫ്​ ഗോളിലൂടെ ഒരു ഗോൾ സെൽറ്റിക്കിന്​ സംഭാവന നൽകി.