ചാറ്റനൂഗാ കോര്‍ണര്‍‌സ്റ്റോണ്‍ ചര്‍ച്ച് സമര്‍പ്പണ ശുശ്രൂഷ സെപ്റ്റംബര്‍ 24-ന്

07:16 am 13/9/2016

– രാജന്‍ ആര്യപ്പള്ളില്‍

Newsimg1_86827426
ടെന്നസി: ചാറ്റനൂഗാ കോര്‍ണര്‍‌സ്റ്റോണ്‍ ചര്‍ച്ചിന്റെ (ചര്‍ച്ച് ഓഫ് ഗോഡ്) പുതിയതായി നിര്‍മ്മിച്ച ആരാധനാ കെട്ടിടത്തിന്റെ സമര്‍പ്പണശുശ്രൂഷ (ഡെഡിക്കേഷന്‍ സേര്‍വീസ്) 2016 സെപ്റ്റംബര്‍ 24 ശനിയാഴ്ച രാവിലെ 10 മണിക്ക് 8340 ബില്‍റീഡ് റോഡ്, ഊള്‍റ്റെവാ, ടെന്നസി വെച്ച് ഡോ. ടിംഹില്‍ (ജനറല്‍ ഓവര്‍സീര്‍ ചര്‍ച്ച് ഓഫ് ഗോഡ്), മിറ്റ്ച് കോര്‍ഡര്‍ (സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ്പ് ടെന്നസി ചര്‍ച്ച് ഓഫ് ഗോഡ്) എന്നിവരിടെ നേതൃത്വത്തില്‍ നടക്കും.

2007 ഫെബ്രുവരി 24-ന് ആരംഭച്ച ചാറ്റനൂഗാകോര്‍ണര്‍‌സ്റ്റോണ്‍ ചര്‍ച്ചിന്റെ തുടക്കം മുതല്‍ അംഗങ്ങളായിരിക്കുന്ന സഹോദരന്മാരായ രാജന്‍ ചാക്കോ, സാമുവേല്‍ അഞ്ചനാട്ട്, തോമസ് അഞ്ചനാട്ട് എന്നിവരോടൊപ്പം ലീഡ് ശുശ്രൂഷകനായി പാസ്റ്റര്‍ ഫിജോയി ജോണസണ്‍ പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ഫിജോയി ജോണ്‍സണ്‍ 423.432.1678 എന്ന നമ്പരില്‍ ബെന്ധപ്പെടുക.