ചാവക്കാട്ട് കടലിന്‍റെ നിറം ചുവപ്പ്

O 3:16 PM 09/09/2016
images (1)
ചാവക്കാട്​: മന്ദലാംകുന്ന്​ കടപ്പുറത്ത്​ കടലിൽ ചുവപ്പ്​ നിറം. തെക്ക്​ വടക്ക്​ ദിശയിൽ തീരത്തുനിന്ന്​ നിന്ന്​ മൂന്ന്​ മീറ്ററോളം വീതിയിൽ കിലോമീറ്ററുകളോളം ചുവപ്പ്​ നിറത്തിലാണ്​. ‘ചെന്നീർ’ എന്ന്​ മത്സ്യതൊഴിലാളികൾ വിളിക്കുന്ന പ്രതിഭാസമാണിതെന്ന്​ കരുതുന്നു. ഒരാഴ്​ച മുമ്പ്​ മഴപെയ്​തതിന്​ ശേഷം കടലിൽ വൻതോതിൽ ചെറുമത്സ്യങ്ങൾ ചത്തടിഞ്ഞിരുന്നു. മഴയെതുടർന്ന്​ കടൽവെള്ളത്തിലുണ്ടാകുന്ന ‘ചെന്നീരിന്​’ ദുർഗന്ധമുണ്ടാകാറുണ്ടെന്നും എന്നാൽ ഇപ്പോൾ വെള്ളത്തിന്​ ദുർഗന്ധമി​ല്ലെന്നും മത്സ്യതൊഴിലാളികൾ പറയുന്നു.