ചികിത്സാവശ്യാര്‍ത്ഥം നാട്ടില്‍ പോയ പ്രവാസി യുവാവ് നിര്യാത­നായി

08:05am 21/4/2016
– ജയന്‍ കൊടുങ്ങല്ലൂര്‍
Newsimg1_32793244
ജിദ്ദ: ചികിത്സാവശ്യാര്‍ത്ഥം നാട്ടില്‍ പോയ യുവാവ് മരിച്ചു. ജിദ്ദയില്‍ ജോലി ചെയ്യുന്ന മലപ്പുറം തുവ്വൂര്‍ സ്വദേശി ചൂരക്കുത്ത് ജംഷീര്‍ ബാബുവാണ് മരിച്ചത്. 29 വയസായിരുന്നു. നാട്ടിലെത്തിയ ഇദ്ദേഹത്തിനു ഒരേ സമയം രക്തസമ്മര്‍ദ്ദം ക്രമാതീതമായി കൂടുകയും കുറയുകയും ചെയ്യുന്ന അസുഖത്തെത്തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

റിയാദിലും ജിദ്ദയിലുമായി പത്ത് വര്‍ഷത്തോളമായി ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തുവ്വൂര്‍ ഏരിയ വെല്‍ഫയര്‍ അസോസിയേഷനിലെ സജീവ പ്രവര്‍ത്തകനായിരുന്നു. മൃതദേഹം തുവ്വൂര്‍ പള്ളിപ്പറമ്പ്­ ജുമുഅത്ത് പള്ളി ഖബറിസ്ഥാനില്‍ മറവു ചെയ്തു. പിതാവ്: അബൂബക്കര്‍, മാതാവ്: ആയിഷ. ഭാര്യ: ബിനീഷ .മകള്‍. ഒരു വയസ് പ്രായമായ ജസ ഫാത്തിമ. സഹോദരങ്ങള്‍: ജഷീന, ഷറീന, ഷമീല, ജംഷാദ്. ജംഷാദ് ഓ ഐ സി സി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ ട്രഷര്‍ ആണ് ജിദ്ദയിലെ കലാരംഗത്ത് അറിയപ്പെടുന്ന മുസ്തഫ തോളൂരിന്റെ സഹോദരി പുത്രനാണ്.അന്തരിച്ച ജംഷീര്‍ ബാബു