ചികിത്സ ലഭിച്ചില്ല; പിതാവി​െൻറ ​തോളിലിരുന്ന്​ മകൻ മരിച്ചു

05:45 PM 30/08/2016
treatment
കാൺപൂർ: തക്ക സമയത്ത്​ ചികിത്സ കിട്ടാത്തതിനെ തുടർന്ന്​ പിതാവി​െൻറ ​തോളിൽ കിടന്ന്​ കുട്ടി മരിച്ചു. കടുത്ത പനിയുമായി ആശുപത്രിയിൽ കൊണ്ടുവന്ന അൻഷ്​ എന്ന 12കാരനാണ്​ ആണ്​ മരിച്ചത്​. കഴിഞ്ഞ മാസം 26നായിരുന്നു അസുഖവുമായി​ കാൺപൂരിലെ ഫസൽഗഞ്ച്​ സ്വദേശിയായ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. രണ്ട്​ ദിവസത്തെ ചി​കിത്സക്ക്​ ശേഷം കുട്ടിയെ ഹാല്ലറ്റ്​ ആശുപത്രിയിൽ കൊണ്ടുവന്നെങ്കിലും കുട്ടികളുടെ വാർഡിലേക്ക്​ കൊണ്ടു പോകാനാണ്​ ഡോക്​ടർമാർ നിർദേശിച്ചത്​.

ഇതിനെ തുടർന്ന്​ പിതാവ്​ കുട്ടിയെ തോളിൽ ചുമന്ന്​ കുട്ടികളുടെ വാർഡിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ത​​െൻറ മകന്​ കടുത്ത പനിയുണ്ടായിരുന്നു. പത്താം ക്ലാസിൽ​ പഠിച്ചിരുന്ന സൻഷ്​ പ-ഠനത്തിൽ സമർഥനായിരുന്നു. കുട്ടിയെ കിടത്താൻ ആശുപത്രി അധികൃതർ സ്​ട്രക്​ചർ പോലും നൽകിയില്ലെന്നും കുട്ടിയെയും ചുമലിലേറ്റി താൻ ഒാടുകയായിരു​ന്നെന്നും പിതാവ്​ സുനിൽ മാധ്യമങ്ങളോട്​ പറഞ്ഞു.