ചിക്കാഗൊ പബ്ലിക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗജന്യം

06.44 PM 04-09-2016
unnamed (3)പി.പി. ചെറിയാന്‍
ചിക്കാഗൊ: സ്‌കൂള്‍ വിദ്യാഭ്യാസ വര്‍ഷം ആരംഭിക്കുന്ന ആദ്യ ദിനം (സെപ്റ്റംബര്‍ 6) പബ്ലിക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബസ്സുകളിലും ട്രെയ്‌നുകളിലും സൗജന്യ യാത്ര അനുവദിച്ചതായി ചിക്കാഗൊ ട്രാന്‍സിറ്റ് അതോറട്ടിയുടെ പത്രകുറിപ്പില്‍ പറയുന്നു.
ക്ലാസുകളിലെ ഹാജര്‍ ആദ്യ ദിനം തന്നെ വര്‍ദ്ധിപ്പിക്കുന്നതിനാണ് യാത്രാ സൗജന്യം അനുവദിച്ചിരിക്കുന്നതെന്ന് മേയര്‍ റഹം ഇമ്മാനവേല്‍ പറഞ്ഞു. 2011 ലാണ് ഈ പദ്ധതി ആദ്യമായി നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതിന്റെ ആനുകൂല്യം ലഭിച്ചതു മാതാപിതാക്കള്‍ ഉള്‍പ്പെടെ 116000 വിദ്യാര്‍ത്ഥികള്‍ക്കാണ്.
ചിക്കാഗൊ ട്രാന്‍സിറ്റ് അതോറട്ടി എലിമെന്ററി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ (5.30 AM മുതല്‍ 8.30 PM) 75 സെന്റാണ് യാത്രാ ഫീസായി നിശ്ചയിച്ചിരിക്കുന്നത്.
വിദ്യാലയങ്ങള്‍ തുറക്കണ തോടെ അദ്ധ്യാപകര്‍ സമര രംഗത്തിറങ്ങുന്നതിന് തയ്യാറെടുക്കുകയാണ്. പെന്‍ഷന്‍ ഫണ്ടിലേക്ക് പെ ചെക്കിന്റെ 9 ശതാമാനം നല്‍കണമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ല എന്നാണ് ചിക്കാഗൊ ടീച്ചേഴ്‌സ് യണിയന്‍ പറയുന്നത്.
മുമ്പു 7 ശതമാനം ടാക്‌സ് മണിയും, 2 ശതമാനം അദ്ധ്യാപകരുമാണ് നല്‍കിയിരുന്നത്. മുന്‍ വ്യവസ്ഥ തുടരാനാണ് അധികൃതരുടെ തീരുമാനമെങ്കില്‍ സമരം അനിവാര്യമായിരിക്കുമെന്ന് സി റ്റി യു (C T U) മുന്നറിയിപ്പു നല്‍കി കഴിഞ്ഞു.