ചിക്കാഗോ കെ.­സി.­എ­സ് യുവ­ജ­നോ­ത്സവം ശ്രദ്ധേ­യ­മായി

07:43 pm 11/10/2016

– ജീനോ കോതാ­ല­ടി­യില്‍
Newsimg1_37886211
ചിക്കാ­ഗോ: ക്‌നാനായ കാത്ത­ലിക് സൊസൈറ്റി (കെ.­സി.­എ­സ്.) സംഘ­ടി­പ്പിച്ച യുവ­ജ­നോ­ത്സ­വ­ത്തില്‍ നൂറില്‍പ്പരം യുവ­ജ­ന­ങ്ങള്‍ പങ്കെ­ടു­ത്തു. ക്‌നാനായ കമ്മ്യൂ­ണിറ്റി സെന്റ­റില്‍ വെച്ച് നട­ത്ത­പ്പെട്ട യുവ­ജ­നോ­ത്സവം ഫാ. ബോബന്‍ വട്ടം­പു­റത്ത് ഉദ്ഘാ­ടനം ചെയ്തു. കെ.­സി.­എ­സ്. പ്രസി­ഡന്റ് ജോസ് കണി­യാലി അദ്ധ്യ­ക്ഷത വഹി­ച്ചു. കെ.­സി.­എ­സ്. വൈസ്പ്ര­സി­ഡന്റ് റോയി നെടും­ചി­റ, സെക്ര­ട്ടറി ജീനോ കോതാ­ല­ടി­യില്‍, ജോയിന്റ് സെക്ര­ട്ടറി സണ്ണി ഇടി­യാ­ലില്‍, കെ.­സി.­സി.­എന്‍.­എ. ജോയിന്റ് സെക്ര­ട്ടറി സക്ക­റിയ ചേല­യ്ക്കല്‍, എന്റര്‍ടൈന്‍മെന്റ് കമ്മറ്റി ചെയര്‍പേ­ഴ്‌സണ്‍ ഡെന്നി പുല്ലാ­പ്പ­ള്ളില്‍, കമ്മറ്റി അംഗ­ങ്ങ­ളായ ജോബി ഓളി­യില്‍, ജോയല്‍ ഇല­യ്ക്കാ­ട്ട്, നാഷ­ണല്‍ കൗണ്‍സില്‍ അംഗം ജോസ് മണ­ക്കാ­ട്ട്, ഷിബു മുള­യാ­നി­ക്കു­ന്നേല്‍, 2015 കലാ­തി­ലകം ഹാനാ ചേല­യ്ക്കല്‍, 2015 കലാ­പ്ര­തിഭ ക്രിസ്റ്റിന്‍ ചേല­യ്ക്കല്‍ എന്നി­വരും സന്നി­ഹി­ത­രാ­യി­രു­ന്നു.

അനുഷ കുന്ന­ത്തു­കി­ഴ­ക്കേ­തില്‍ കലാ­തി­ല­ക­മായും റ്റോബി കൈത­ക്ക­ത്തൊ­ട്ടി­യില്‍ കലാ­പ്ര­തി­ഭ­യായും തെര­ഞ്ഞെ­ടു­ക്ക­പ്പെട്ടു. അല­ക്‌സ് ജോണ്‍ റ്റോമി ചക്കാ­ല­യ്ക്കല്‍, ഡാനിയല്‍ തിരു­നെ­ല്ലി­പ­റ­മ്പില്‍ എന്നി­വരെ റൈസിംഗ് സ്റ്റാര്‍സ് ആയും തെര­ഞ്ഞെ­ടു­ത്തു. ഒക്‌ടോ­ബര്‍ 22­-ാം തീയതി 6 മണിക്ക് ക്‌നാനായ കമ്മ്യൂ­ണിറ്റി സെന്റ­റില്‍ വച്ച് നട­ത്ത­പ്പെ­ടുന്ന നേതൃ­സം­ഗമ­ത്തില്‍വെച്ച് വിജ­യി­കള്‍ക്ക് ട്രോഫി­കള്‍ സമ്മാ­നി­ക്കും. നവം­ബര്‍ 19 ന് താഫ്റ്റ് ഹൈസ്കൂള്‍ ഓഡി­റ്റോ­റി­യ­ത്തില്‍വെച്ച് നട­ത്തുന്ന ക്‌നാനായ നൈറ്റില്‍ കലാ­തി­ലകം/കലാ­പ്ര­തിഭ വിജ­യി­കളെ ആദ­രി­ക്കും. കെ.­സി.­എ­സ്. യുവ­ജ­നോ­ത്സവം വന്‍ വിജ­യ­മാ­ക്കു­വാന്‍ നേതൃത്വം നല്‍കിയ ഡെന്നി പുല്ലാ­പ്പ­ള്ളില്‍, ജോബി ഓളി­യില്‍, ജോയല്‍ ഇല­യ്ക്കാ­ട്ട്, ജോസ് മണക്കാ­ട്ട്, ഷിബു മുള­യാ­നി­ക്കു­ന്നേല്‍ എന്നി­വരെ കെ.­സി.­എ­സ്. പ്രസി­ഡന്റ് ജോസ് കണി­യാലി അഭി­ന­ന്ദി­ച്ചു.