ചിക്കാഗോ മലയാളികള്‍ക്ക് ഫോമായുടെ മോളിവുഡ്­- ജോളിവുഡ് താരസംഗമം

09:00 am 25/9/2016

വിനോദ് കൊണ്ടൂര്‍ ഡേവിഡ്
Newsimg1_18198515
ചിക്കാഗോ: ഫോമായുടെ നിയുക്ത പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ സ്വന്തം നാടായ ചിക്കാഗോയില്‍ വെച്ച് നടത്തപ്പെടുന്ന ഫോമായുടെ 2016­ ­­­­­­­­­­­- ­18 കാലഘട്ടിലേക്കുള്ള ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനത്തോട് അനുബന്ധിച്ചു നടത്തുന്ന താരനിശയിലാണ്, തെന്നിന്ത്യയിലെ പ്രശസ്ത നടീനടന്മാര്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ ജൂലൈ 7 മുതല്‍ 10 വരെ, ഫ്‌ലോറിഡയിലെ മയാമിയില്‍ വച്ച് നടന്ന അഞ്ചാമത് അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ വച്ച് ഫോമായുടെ ദേശീയ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ സ്ഥാനാരോഹണത്തിന്റെ ഭാഗമായുള്ള പ്രതിജ്ഞയെടുപ്പും താരനിശയോടൊപ്പം നടത്തപ്പെടും.

ഫോമായുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് നൂറു കണക്കിനാളുളെ സാക്ഷി നിറുത്തി പ്രവര്‍ത്തനോദ്ഘാടനം നടത്തുന്നത്. തെന്നിന്ത്യയിലെ പ്രശസ്ത നടനും, അന്തരിച്ച നടന്‍ സുകുമാരന്റെ മകനുമായ ഇന്ദ്രജിത്ത് സുകുമാരന്‍, തെന്നിന്ത്യന്‍ താരസുന്ദരി മമ്ത മോഹന്‍ദാസ്, ഹാസ്യ സാമ്രാട്ട് സുരാജ് വെഞ്ഞാറന്‍മൂട്, നീരജ് മാധവന്‍, ബഡായി ബംഗ്ലാവ് ഫെയിം ആര്യ, കൊമേഡിയന്‍ സിറാജ് പൈയ്യോളി, ഉല്ലാസ് പന്തളം തുടങ്ങി മലയാളത്തിലെ ഒട്ടനവധി പ്രമുഖ അഭിനേതാക്കള്‍ പങ്കെടുക്കുന്നുണ്ട് പരിപാടിയില്‍. സംഗീത വിരുന്നൊരുക്കുന്നത് നിഖില്‍ മാത്യൂവും, മെറിന്‍ ഗ്രിഗറിയുമാണ്.

ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്കാസ്) എന്ന അമേരിക്കന്‍ മലയാളി സംഘടനകളുടെ ദേശീയ സംഘടനയില്‍, ഇന്ന് നോര്‍ത്ത് അമേരിക്കയില്‍ ഏകദേശം 65 അംഗസംഘടനകളുണ്ട്. ഈ സംഘടനകളില്‍ നിന്നുമുള്ള പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തഫണ്ട് രൂപീകരക്കുന്നതിനു വേണ്ടിയാണ് ഫോമാ, മോളിവുഡ് ­ ജോളിവുഡ് എന്ന സ്‌റ്റേജ് ഷോ നടത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616, ജോസി കുരിശിങ്കല്‍ 773 516 0722, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ ഡേവിഡ് 313 208 4952, ജോമോന്‍ കുളപ്പുരയ്ക്കല്‍ 863 709 4434.