ചിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയേഴ്‌സ് ഫോറം യോഗം ചേര്‍ന്നു

11:40am 12/7/2016

ജിമ്മി കണിയാലി
Newsimg1_26977530
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയേഴ്‌സ് ഫോറത്തിന്റെ വാര്‍ഷിക യോഗം മൗണ്ട് പ്രോസ്‌പെക്ടസിലുള്ള സി.എം.എ ഹാളില്‍ കൂടുകയുണ്ടായി.

ചിക്കാഗോ മലയാളി അസോസിയേഷന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ച സീനിയേഴ്‌സ് ഫോറം അംഗങ്ങളെ സി.എം.എ പ്രസിഡന്റ് ടോമി അംബേനാട്ട് പ്രശംസിക്കുകയും സ്വന്തം സ്ഥാപനം വാങ്ങുന്നതിനാവശ്യമായ ഫണ്ട് സമാഹരണത്തില്‍ നിര്‍ലോഭമായ സഹകരണം നല്‍കിയതിന് നന്ദി പറയുകയും ചെയ്തു.

അധ്യക്ഷ പ്രസംഗം നടത്തിയ ജോസഫ് നെല്ലുവേലില്‍ ഇപ്പോഴത്തെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും ലഭിക്കുന്ന സഹകരണങ്ങള്‍ക്കും, ഫണ്ട് സമാഹരണത്തില്‍ സഹകരിച്ച എല്ലാ സീനിയേഴ്‌സ് ഫോറം അംഗങ്ങള്‍ക്കും പ്രത്യേകിച്ച് ജോണ്‍ പുതുശേരില്‍, സാബു അച്ചേട്ട് തുടങ്ങിയവര്‍ക്കും പ്രത്യേകം നന്ദി പറയുകയും ചെയ്തു. കുര്യന്‍ കാരാപ്പള്ളിലും തദവസരത്തില്‍ സംസാരിക്കുകയുണ്ടായി.

വര്‍ഗീസി കെ. ജോണും, ജോസഫ് നെല്ലുവേലിലും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെസി റിന്‍സി, ജിമ്മി കണിയാലി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. സ്‌നേഹവിരുന്നോടെ യോഗം സമാപിച്ചു.