ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 10-ന് ശനിയാഴ്ച

08:22 am 13/8/2016
ജിമ്മി കണിയാലി

Newsimg1_65122828
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ നേതൃത്വം നല്‍കുന്ന ഈവര്‍ഷത്തെ ഓണാഘോഷം (സി.എം.എ ഓണം- 2016) സെപ്റ്റംബര്‍ പത്തിന് ശനിയാഴ്ച 4 മണി മുതല്‍ 10 മണി വരെ താഫ്റ്റ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്.

അമേരിക്കയില്‍ നടക്കുന്ന ഓണാഘോഷങ്ങളില്‍ ഏറ്റവും അധികം ആളുകള്‍ പങ്കെടുക്കുന്ന ഓണം എന്ന പ്രത്യേകത എല്ലാവര്‍ഷവും സി.എം.എ ഓണം നിലനിര്‍ത്തിപോരുന്നു.

മലയാളിയുടെ ഗൃഹാതുരസ്മരണകളെ തൊട്ടുണര്‍ത്തുന്ന രീതിയില്‍ കൂടുതല്‍ വിപുലമായ രീതിയിലാണ് ഈവര്‍ഷം ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണം നടത്തുവാന്‍ പോകുന്നതെന്ന് പ്രസിഡന്റ് ടോമി അംബേനാട്ടും, സെക്രട്ടറി ബിജി സി. മാണിയും, ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ സ്റ്റാന്‍ലി കളരിക്കമുറിയും പറഞ്ഞു.

താലപ്പൊലിയേന്തിയ യുവതികളും ചെണ്ടമേളത്തോടെയും തപ്പുകൊട്ടിയും പുലികളിയും മറ്റു ഓണക്കളികളുമൊത്ത് മാവേലി മന്നനെ ആനയിച്ചുകൊണ്ടുള്ള ഘോഷയാത്രയും തുടര്‍ന്ന് വളരെ വ്യത്യസ്തമായ കലാസന്ധ്യയും എന്നും സി.എം.എ ഓണത്തിന്റെ പ്രത്യേകതകളാണ്.

ഈവര്‍ഷവും കൃത്യം 4 മണിമുതല്‍ 6 മണി വരെ ആയിരിക്കും ഓണസദ്യ എന്നതിനാല്‍ എല്ലാവരും സമയത്തുതന്നെ താഫ്റ്റ് ഹൈസ്കൂളില്‍ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. വിവിധ സംഘടനകള്‍ ഓണം ആഘോഷിക്കാറുണ്ടെങ്കിലും ചിക്കാഗോ മലയാളി അസോസിയേഷന്‍ എന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്നതും, ആവേശപൂര്‍വ്വം പങ്കെടുക്കുന്നതും ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷങ്ങളിലാണ്.