ചിക്കാഗോ മലയാളി അസോസിയേഷന്‍ ചര്‍ച്ചാവേദി ഓഗസ്റ്റ് 21-ന്

08:23 am 13/8/2016

ജിമ്മി കണിയാലി
Newsimg1_86092269
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ ചര്‍ച്ചാവേദിയുടെ ആഭിമുഖ്യത്തില്‍ ‘സാമൂദായിക സംഘടനകളുടെ വളര്‍ച്ച, സാമൂഹിക സംഘടനകളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നുവോ?’ എന്ന വിഷയത്തില്‍ ഓഗസ്റ്റ് 21-ന് ഞായറാഴ്ച 5 മണി മുതല്‍ ഡിബേറ്റ് നടത്തുന്നു.

മൗണ്ട് പ്രോസ്‌പെക്ടസിലെ സി.എം.എ ഹാളില്‍ (834 E Rand Rd, MT Prospect, IL 60056) പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തിന് ചര്‍ച്ചാവേദി കോര്‍ഡിനേറ്റര്‍ ജസ്സി റിന്‍സിയും മറ്റ് ഭാരവാഹികളും നേതൃത്വം നല്‍കും.

വിവിധ സാമുദായിക സാമൂഹിക സംഘടനാ നേതാക്കള്‍ ഡിബേറ്റില്‍ പങ്കെടുത്ത് സംസാരിക്കും. ഈ ചര്‍ച്ചാവേദിയിലേക്ക് എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. അച്ചീവ് റിയാലിറ്റിയും, ലിങ്കണ്‍വുഡ് മോര്‍ട്ട്‌ഗേജുമാണ് സ്‌പോണ്‍സര്‍മാര്‍.