ചിക്കാഗോ മലയാളി അസോസിയേഷന്‍ ഭരണഘടനാ പരിഷ്ക്കരണ കമ്മറ്റി രൂപീകരിച്ചു

10:01 am 17/11/2016

ജിമ്മി കണിയാലി
Newsimg1_24696120
ചിക്കാഗോ: മലയാളി അസോസിയേഷന്റെ ഭരണഘടന കാലോചിതമായി പരിഷ്ക്കരിക്കുന്നതിനും ആവശ്യമായ ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി സംഘടനയുടെ മുന്‍ പ്രസിഡന്റ് ജോസ് കണിയാലി ചെയര്‍മാനായി ഭരണഘടനാ പരിഷ്ക്കരണ കമ്മറ്റി രൂപീകരിച്ചു.

മൗണ്ട് പ്രോസ്പക്ടിലെ സി.എം.എ. ഹാളില്‍ കൂടിയ ജനറല്‍ ബോഡി യോഗമാണ് ഈ തീരുമാനമെടുത്തത്. ബെന്നി വാച്ചാച്ചിറ, റിന്‍സി കുര്യന്‍, ജോര്‍ജ് നെല്ലാമറ്റം, ജോഷി വള്ളിക്കളം എന്നിവരാണ് കമ്മറ്റിയിലെ മറ്റ് അംഗങ്ങള്‍.

ഈ കമ്മറ്റി സമയബന്ധിതമായ പരിഷ്ക്കരണങ്ങള്‍ നിര്‍ദ്ദേശിക്കുകയും തുടര്‍ന്ന് ജനറല്‍ബോഡി മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്യും.