ചിക്കാഗോ വടം­വലി : നോര്‍ത്ത് അമേ­രി­ക്ക­യിലെ വടം­വലി ടീമു­കള്‍ പരിശീ­ലന ­ല­ഹ­രി­യില്‍

മാത്യു തട്ടാ­മറ്റം
11:28am 01/8/2016
Newsimg1_65954157
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ, സെപ്റ്റം­ബര്‍ 5 ന് നട­ക്കാന്‍ പോകുന്ന 4-ാമത് അന്തര്‍ദേ­ശീയ വടം­വലി മത്സ­രവും ഓണാ­ഘോ­ഷവും പടി­വാ­തി­ക്കല്‍ എത്തിനില്‍ക്കുന്ന ഈ വേള­യില്‍ ആതി­ഥേ­യ­രായ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് പരി­പാ­ടി­യുടെ എല്ലാ തല­ത്തിലുമുള്ള ഒരു­ക്ക­ങ്ങളുടെ അവ­സാ­ന­ഘ­ട്ട­ത്തി­ലേക്ക് കട­ന്നി­രി­ക്കു­ന്നു.

ചിക്കാ­ഗോ­യിലെ മല­യാളി സമൂഹം ഈ ഓണാ­ഘോ­ഷത്തെ വര­വേല്‍ക്കാന്‍ ആവേ­ശ­ത്തി­മിര്‍പ്പില്‍ ആയി­രി­ക്കുന്ന ഈ അവ­സ­ര­ത്തില്‍ ചിക്കാ­ഗോ­യിലെ വടംവലി മല്ല­ന്മാര്‍ പരി­ശീ­ല­ന­ത്തിന്റെ അവ­സാ­ന­ഘ­ട്ട­ത്തി­ലാ­ണ്.

കഴിഞ്ഞ വര്‍ഷത്തെ വിജ­യി­ക­ളായ “”റെഫ് ഡാഡി” ടീം ഈ വര്‍ഷവും ഞങ്ങള്‍ തന്നെ­യാണ് അജയ്യരെന്ന് തെളി­യി­ക്കു­ന്നു­വെന്ന് റെഫ് ഡാഡി­യുടെ അമ­ര­ക്കാ­രന്‍ അജീഷ് കാരാ­പ്പുള്ളി പറ­ഞ്ഞു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണ­റപ്പ് ആയ “”കോട്ടയം കിംഗ്‌സ്” അട്ടി­മറി വിജയം നേടു­മെന്ന കാര്യ­ത്തില്‍ യാതൊരു സംശ­യ­വു­മി­ല്ലെന്ന് ആ ടീം ക്യാപ്റ്റനും കോച്ചു­മായ ഉല്ലാസ് ചക്ക­ല­പ­ട­വ­നും, തോമസ് ഞാറ­വേ­ലിയും പറ­ഞ്ഞു.

ഈ രണ്ടു ടീമിനും വെല്ലു­വിളി ഉയര്‍ത്തി­ക്കൊണ്ട് കഴിഞ്ഞ വര്‍ഷത്തെ “”സെന്റ് ജൂഡ്” ടീമും “”സെന്റ് സ്റ്റീഫന്‍” ടീമും ഒരുമിച്ച് ഒരു കുട­ക്കീ­ഴില്‍ അണി­നി­ര­ന്നി­രി­ക്കു­ക­യാ­ണ്.

ഈ ടീമു­കള്‍ക്ക് എല്ലാം മുക­ളില്‍ കരി­നി­ഴല്‍ വീഴ്ത്തി­ക്കൊണ്ട് കുവൈ­റ്റ്, ലണ്ടന്‍, ക്യാന­ഡ, താമ്പ, ഹ്യൂസ്റ്റന്‍, ന്യൂയോര്‍ക്ക്, ഡാളസ് എന്നി­വി­ട­ങ്ങ­ളില്‍ നിന്നും ടീമുകള്‍ പങ്കെ­ടു­ക്കു­ന്നു.

ഒന്നാം സ്ഥാനം ലഭി­ക്കുന്ന ടീമിന് ജോയ് നെടി­യ­കാ­ലാ­യില്‍ സ്‌പോണ്‍സര്‍ ചെയ്ത 3001 ഡോളറും, മാണി നെടി­യ­കാ­ലാ­യില്‍ മെമ്മോ­റിയല്‍ എവര്‍റോ­ളിംഗ് ട്രോഫി­യും, രണ്ടാം സ്ഥാനം ലഭി­ക്കുന്ന ടീമിന് ഫിലിപ്പ് മുണ്ട­പ്ലാ­ക്കല്‍ സ്‌പോണ്‍സര്‍ ചെയ്ത 2001 ഡോള­റും, എവര്‍റോ­ളിംഗ് ട്രോഫി­യും, മൂന്നാം സ്ഥാനം കുളങ്ങര ഫാമിലി സംഭാവന ചെയ്ത 1001 ഡോള­റും രാജു കുള­ങ്ങര മെമ്മോ­റി­യല്‍ എവര്‍റോ­ളിംഗ് ട്രോഫിയും, നാലാം സ്ഥാനം ബൈജു കുന്നേല്‍ സ്‌പോണ്‍സര്‍ ചെയ്ത 501 ഡോളറും ബിജു കുന്നേല്‍ മെമ്മോ­റി­യല്‍ എവര്‍റോ­ളിംഗ് ട്രോഫിയും മികച്ച കോച്ചിന് ഫിലിപ്പ് പെരി­കലം സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും, കുരി­യന്‍ പെരി­കലം മെമ്മോ­റി­യല്‍ എവര്‍റോ­ളിംഗ് ട്രോഫിയും ഉണ്ടാ­യി­രി­ക്കും.

നോര്‍ത്ത് അമേ­രി­ക്ക­യിലെ കരു­ത്ത­ന്മാ­രായ മല­യാ­ളി­കളെ കോര്‍ത്തി­ണ­ക്കി­ക്കൊണ്ട് നട­ക്കുന്ന മത്സരം 2016 സെപ്റ്റം­ബര്‍ 5-ാം തീയതി തിങ്ക­ളാഴ്ച രണ്ടു മണി മുതല്‍ മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് പള്ളി (7800, W. Lyons St. Morton Grove, IL 60053) മൈതാനിയില്‍ ആരം­ഭി­ക്കുന്ന വടം­വലി ടൂര്‍ണ­മെന്റോടു കൂടി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ നാലാ­മത് ഓണാ­ഘോ­ഷ­ത്തിന് തുടക്കം കുറി­ക്കു­ന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാജു കണ്ണം­പള്ളി (പ്രസി­ഡന്റ്) 1847 791 1824, സിറിക്ക് കൂവ­ക്കാ­ട്ടില്‍ (ജന­റല്‍ കണ്‍വീ­നര്‍) 1 630 673-3382.