ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍

3/5/2016

ജോയിച്ചന്‍ പുതുക്കുളം
st.george_pic
ഷിക്കാഗോ: പരിശുദ്ധനായ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുാള്‍ ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവക 2016 മെയ്യ് 7,8 (ശനി ഞായര്‍) തീയതികളില്‍ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുു. ശനിയാഴ്ച വൈകുരേം 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ഥനയും തുടര്‍് വി: കുര്‍ബ്ബാനയും ഉണ്ടായിരിക്കും. വി: കുര്‍ബ്ബാനമധ്യേ പരിശുദ്ധനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ഥനയും പെരുാള്‍ ഏറ്റുകഴിക്കുവര്‍ക്ക് വേണ്ടി പ്രത്യേക സമര്‍പ്പണ പ്രാര്‍ഥനയും ഉണ്ടായിരിക്കും.

പരിശുദ്ധന്റെ ഓര്‍മ്മപ്പെരുാളില്‍ വിശ്വാസികളേവരും വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ വികാരി സക്കറിയ കോറെപ്പിസ്‌കോപ്പ തേലപ്പിള്ളില്‍ കര്‍തൃനാമത്തില്‍ അഭ്യര്‍ഥിക്കുു. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.