ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍

08:00am 26/6/2016
Newsimg1_11898066

ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ (150 East Belle Dr, Northlake , IL-60164) കാവല്‍പിതാവും ശ്ശീഹന്മാരുടെ തലവനുമായ പരി: പത്രോസ് ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാളും ഇടവക സ്ഥാപനത്തിന്റെ 38-ാമത് വാര്‍ഷികവും 2016 ജൂലായ് 2, 3 ( ശനി, ഞായര്‍) തീയതികളില്‍ അമേരിക്കന്‍ അതിഭദ്രാസന ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ: യല്‍ദോ മോര്‍ തീത്തോസ്് തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തിലും സഹോദര ഇടവകകളിലെ ബഹു: വൈദീകരുടേയും ഇടവകാംഗങ്ങളുടേയും സാന്നിധ്യത്തിലും പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു

ജൂലായ് 2 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് പെരുന്നാള്‍ കൊടിയേറ്റവും തുടര്‍ന്ന് 7.30 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും , വചനസന്ദേശവും ഉണ്ടായിരിക്കും. ജൂലായ് 3 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്ക്കാരവും 10 മണിക്ക് അഭി: തിരുമേനിയുടെ പ്രധാന കാര്‍മ്മിജത്വത്തില്‍ വി: മൂന്നിന്മേല്‍ കുര്‍ബ്ബാനയും, പ്രസംഗവും, 12 മണിക്ക് പ്രദക്ഷിണവും, ആശിര്‍വാദവും 1 മണിക്ക് പാച്ചോര്‍ നേര്‍ച്ചയും, തുടര്‍ന്ന് നേര്‍ച്ച സദ്യയും നടക്കും . 2 മണിക്ക് കൊടിയിറക്കുന്നതോടൊപ്പം ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും.

പരിശുദ്ധന്റെ പെരുന്നാളില്‍ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് കര്‍ത്യനാമത്തില്‍ വികാരി വന്ദ്യ:സക്കറിയ കോറെപ്പിസ്‌കോപ്പ തേലപ്പിള്ളില്‍ അഭ്യര്‍ത്ഥിക്കുന്നു. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്. സക്കറിയ കോറെപ്പിസ്‌കോപ്പ തേലപ്പിള്ളില്‍ (847 299 3704).

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജീവന്‍ തോമസ് (വൈസ് പ്രസിഡന്റ്) 847 209 8965, ജോജി കുര്യാക്കോസ് (847 548 6068), ഷിബു കുന്നേത്ത് (ട്രഷറര്‍) 630 631 7080