ചിക്കാഗോ സെന്റ് മേരീസില്‍ മാതാപിതാക്കള്‍ക്ക് സെമിനാര്‍

10:01 am 29/9/2016

– ജോണിക്കുട്ടി പിള്ളവീട്ടില്‍
Newsimg1_66963972
ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ മാതാപിതാക്കള്‍ക്കുവേണ്ടി സെമിനാര്‍ നടത്തപ്പെട്ടു. സെപ്റ്റംബര്‍ 25-ന് ഞായറാഴ്ച രാവിലെ 10 മണിക്കുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷമാണ് മതബോധോന സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കള്‍ക്കുവേണ്ടി സെമിനാര്‍ നടത്തപ്പെട്ടത്.

സെന്റ് മേരീസ് അസിസ്റ്റന്റ് വികാരി ഫാ. ബോബന്‍ വട്ടംപുറത്ത് ആണ് സെമിനാറില്‍ ക്ലാസ് എടുത്തത്. ‘വിശ്വാസപരിശീലനത്തില്‍ മാതാപിതാക്കള്‍ക്കുള്ള പങ്ക്’ എന്ന വിഷയത്തെ ആസ്പദമാക്കി വളരെ ഭംഗിയായി ഫാ. ബോബന്‍ ക്ലാസ് കൈകാര്യം ചെയ്തു. കുടുംബം കുട്ടികളുടെ പ്രഥാമിക വിദ്യാലയം ആണെന്നും വിശ്വാസ പരിശീലനം ആരംഭിക്കേണ്ടത് കുടുംബത്തില്‍ നിന്നുമാണെന്നും അച്ചന്‍ പവര്‍പോയിന്റ് പ്രസന്റേഷനിലൂടെ സമര്‍ത്ഥിച്ചു.

മതബോധന സ്കൂള്‍ ഡയറക്ടര്‍ സജി പുതൃക്കയില്‍ സെമിനാറില്‍ നന്ദി രേഖപ്പെടുത്തി. പാരീഷ് എക്‌സിക്യൂട്ടീവും, പേരന്റ് വോളന്റീയേഴ്‌സും സെമിനാറിനു ക്രമീകരണങ്ങള്‍ ചെയ്തു.