ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് ഇന്റര്‍നാ­ഷ­ണല്‍ വടം­വലി മത്സരം: ഒരു­ക്ക­ങ്ങള്‍ പൂര്‍ത്തി­യായി

09:40 am 22/8/2016
Newsimg1_64733778 (1)
ചിക്കാഗോ : 2016 സെപ്റ്റം­ബര്‍ അഞ്ചം തീയതി തിങ്ക­ളാഴ്ച 2 മണി മുതല്‍ മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീ­സ് ക്‌നാനായ പള്ളി മൈതാ­നി­യില്‍ ആരം­ഭി­ക്കുന്ന വടം­വലി ടൂര്‍ണ­മെ­ന്റോടു കൂടി സോഷ്യല്‍ ക്ലബ്ബിന്റെ നാലാമത് ഓണാ­ഘോ­ഷ­ത്തിന് കൊടി­യു­യ­രു­ന്നു. (7800, W. Lyons St. Morton Grove, IL 60053)

ഇതിന്റെ എല്ലാ­ത­ല­ത്തി­ലു­മുള്ള ഒരു­ക്ക­ങ്ങള്‍ പൂര്‍ത്തി­യാ­യ­തായി പ്രസി­ഡന്റ് സാജു കണ്ണം­പ­ള്ളിയും ജന­റല്‍ കണ്‍വീ­നര്‍ സിറി­യക് കൂവ­ക്കാ­ട്ടിലും സംയു­ക്ത­മായി വാര്‍ത്താ­കു­റി­പ്പില്‍ അറി­യി­ച്ചു.

ഈ വര്‍ഷം കുവൈ­റ്റ്, ലണ്ടന്‍, ക്യാനഡ എന്നീ രാജ്യ­ങ്ങ­ളില്‍ നിന്നും നോര്‍ത്ത് അമേ­രി­ക്ക­യിലെ ഇതര സംസ്ഥാ­ന­ങ്ങ­ളായ താമ്പ, ഹ്യൂസ്റ്റന്‍, ന്യൂയോര്‍ക്ക്, ഡാളസ്, അറ്റ്‌ലാന്റാ എന്നി­വി­ട­ങ്ങ­ളില്‍ നിന്നും ­കൂ­ടാതെ ചിക്കാ­ഗോ­യിലെ കരു­ത്ത­ന്മാ­രായ 6 ടീമു­കളും പങ്കെ­ടു­ക്കു­ന്ന­തോടു കൂടി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ഓണാ­ഘോഷം നോര്‍ത്ത് അമേ­രി­ക്കന്‍ മല­യാളി ചരി­ത്ര­ത്തില്‍ ഒരു പുതിയ അധ്യായം എഴു­തി­ച്ചേര്‍ക്കും എന്ന കാര്യ­ത്തില്‍ യാതൊരു സംശ­യ­വു­മി­ല്ലെന്ന് ജന­റല്‍ കണ്‍വീ­നര്‍ സിറി­യക് കൂവ­ക്കാ­ട്ടില്‍ അവ­കാ­ശ­പ്പെ­ട്ടു.

നോര്‍ത്ത് അമേ­രി­ക്കന്‍ മല­യാളി ചരി­ത്ര­ത്തില്‍ ഇധം­പ്ര­ദ­മായി ന­ട­ക്കുന്ന അന്തര്‍ദേ­ശീയ വടം­വലി ടൂര്‍ണ­മെന്റ് പടി­വാ­തു­ക്കല്‍ എത്തി­നില്‍ക്കുന്ന ഈ അവ­സ­ര­ത്തില്‍ ഈ കായി­ക­മാ­മാ­ങ്ക­ത്തെ വര­വേല്‍ക്കാന്‍ സോഷ്യല്‍ ക്ലബ്ബിന്റെ മെമ്പേ­ഴ്‌സും, ചിക്കാ­ഗോ­യിലെ കായി­ക­പ്രേ­മി­കളും ആവേ­ശ­ത്തി­മിര്‍പ്പില്‍ ആണെന്ന് പ്രസി­ഡന്റ് സാജു കണ്ണം­പള്ളി പറ­ഞ്ഞു.

ഒന്നാം സ്ഥാനം ലഭി­ക്കുന്ന ടീമിന് ജോയ് നെടി­യ­കാ­ലാ­യില്‍ സ്‌പോണ്‍സര്‍ ചെയ്ത 3001 ഡോളറും, മാണി നെടി­യ­കാ­ലാ­യില്‍ മെമ്മോ­റിയല്‍ എവര്‍റോ­ളിംഗ് ട്രോഫി­യും, രണ്ടാം സ്ഥാനം ലഭി­ക്കുന്ന ടീമിന് ഫിലിപ്പ് മുണ്ട­പ്ലാ­ക്കല്‍ സ്‌പോണ്‍സര്‍ ചെയ്ത 2001 ഡോള­റും, എവര്‍റോ­ളിംഗ് ട്രോഫി­യും, മൂന്നാം സ്ഥാനം കുളങ്ങര ഫാമിലി സംഭാവന ചെയ്ത 1001 ഡോള­റും രാജു കുള­ങ്ങര മെമ്മോ­റി­യല്‍ എവര്‍റോ­ളിംഗ് ട്രോഫിയും, നാലാം സ്ഥാനം ബൈജു കുന്നേല്‍ സ്‌പോണ്‍സര്‍ ചെയ്ത 501 ഡോളറും ബിജു കുന്നേല്‍ മെമ്മോ­റി­യല്‍ എവര്‍റോ­ളിംഗ് ട്രോഫിയും മികച്ച കോച്ചിന് ഫിലിപ്പ് പെരി­കലം സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും, കുരി­യന്‍ പെരി­കലം മെമ്മോ­റി­യല്‍ എവര്‍റോ­ളിംഗ് ട്രോഫിയും ഉണ്ടാ­യി­രി­ക്കും.

പ്രശസ്ത സിനി­മാ­താരം ദിവ്യാ ഉണ്ണി­യുടെ ണലഹരീാല ഉമിരല, ഓണ­ക്കളികള്‍, നാടന്‍പാ­ട്ടു­കള്‍, മാവേലി എഴു­ന്ന­ള്ളി­പ്പ്, വിഭ­വ­സ­മൃ­ദ്ധ­മായ ഓണ­സദ്യ തുട­ങ്ങിയവയാണ് മുഖ്യ സവി­ശേ­ഷ­ത­കള്‍ എന്ന് ഓണാ­ഘോ­ഷകമ്മി­റ്റി­യുടെ കണ്‍വീ­നര്‍ ജോസ് മണ­ക്കാട്ട് പറ­ഞ്ഞു.

ഗൃഹാ­തു­രത്വം ഉള­വാ­ക്കുന്ന വിഭ­വ­സ­മൃ­ദ്ധ­മായ ഓണ­സ­ദ്യയ്ക്ക് നേതൃത്വം കൊടു­ക്കു­ന്നത് ബെന്നി മച്ചാ­നി­യാ­ണ്. വളരെ സുതാ­ര്യവും കൃത്യ­നി­ഷ്ഠ­യോടും കൂടി­യുള്ള സെക്യൂ­രിറ്റി സര്‍വ്വീ­സിന് നേതൃത്വം കൊടു­ക്കു­ന്നത് തോമസ് പുത്തേത്തും ടീമു­മാ­ണ്.

താമ­സ­സൗ­ക­ര്യം, ഹോസ്പി­റ്റാ­ലി­റ്റി, ഗതാ­ഗതം കൈകാര്യം ചെയ്യുന്ന സൈമണ്‍ ചക്കാ­ല­പ­ട­വന്‍, അലക്‌സ് പടി­ഞ്ഞാ­റേല്‍, പീറ്റര്‍ കുള­ങ്ങര എന്നി­വര്‍ പുറത്തു നിന്നു വരുന്ന ടീമു­കളെ സ്വീക­രി­ക്കാന്‍ തയ്യാ­റാ­യി­ക്ക­ഴിഞ്ഞു എന്നു പറ­ഞ്ഞു.

മറ്റു കമ്മിറ്റി അംഗ­ങ്ങ­ളായ ബിജു കരി­കുളം (Finance), അഭി­ലാഷ് നെല്ലാ­മറ്റം (Registration), ജോമോന്‍ തൊടു­ക­യില്‍ (Raffile Auction), ഷാജി നിര­പ്പില്‍ (Award), സജി മുല്ല­പ്പള്ളി (Facilitty), അനില്‍ മഠ­ത്തി­ക്കു­ന്നേല്‍ (Photo & Video), ബിനു കൈത­ക്ക­ത്തൊട്ടി (Rules & Regulations), അബി കീപ്പാറ (Uniform), ടോമി ഇട­ത്തില്‍ (Out door entertainment), ജില്‍സ് മാത്യൂ (First Aid), മാത്യു തട്ടാ­മറ്റം (PRO & Publicity), ഇവരെ കൂടാതെ സോഷ്യല്‍ ക്ലബ്ബിന്റെ എല്ലാ മെമ്പേഴ്‌സും എല്ലാ കമ്മി­റ്റി­യിലും ഇവര്‍ക്ക് പിന്നില്‍ അണി­നി­ര­ക്കുന്നു.

പ്രസി­ഡന്റ് സാജു കണ്ണം­പിള്ളി, വൈസ് പ്രസി­ഡന്റ് സിബി കദ­ളി­മ­റ്റം, സെക്ര­ട്ടറി ജോയി നെല്ലാ­മറ്റം, ട്രഷ­റര്‍ സണ്ണി ഇണ്ടി­ക്കു­ഴി, ജോയിന്റ് സെക്ര­ട്ടറി പ്രദീപ് തോമസ് എന്നി­വര്‍ ഈ കമ്മി­റ്റി­കള്‍ക്കെല്ലാം ഊര്‍ജ്ജവും ആവേ­ശവും നല്‍കി­ക്കൊണ്ട് നേതൃത്വം കൊടു­ക്കു­ന്നു.

ഈ ഓണാ­ഘോ­ഷ­ത്തിലേക്കും വടം­വലി മത്സ­ര­ത്തി­ലേക്കും എല്ലാ നല്ല­വ­രായ ആളു­ക­ളെയും ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് സവി­നയം സ്വാഗതം ചെയ്യു­ന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാജു കണ്ണം­പള്ളി (പ്രസി­ഡന്റ്) 1 847 791 1824, സിറിക്ക് കൂവ­ക്കാ­ട്ടില്‍ (ജന­റല്‍ കണ്‍വീ­നര്‍(1 630 673-3382). മാത്യു തട്ടാ­മറ്റം അറിയിച്ചതാണിത്.