ചിക്കാഗോ സോഷ്യല്‍ ക്ലബ് ഓണാഘോഷത്തില്‍ ചലച്ചിത്രതാരം ദിവ്യ ഉണ്ണി പങ്കെടുക്കുന്നു

06.39 PM 04-09-2016
unnamed
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: സെപ്റ്റംബര്‍ അഞ്ചാംതീയതി ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന നാലാമത് ഓണാഘോഷത്തില്‍ മലയാള ചലച്ചിത്രതാരം ദിവ്യ ഉണ്ണിയും സംഘവും അവതരിപ്പിക്കുന്ന നൃത്തവിസ്മയം അരങ്ങേറും. നോര്‍ത്ത് അമേരിക്കയിലെ ഇതര സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് കലാ-കായിക പ്രേമികള്‍ പങ്കുചേരുന്ന സോഷ്യല്‍ ക്ലബിന്റെ ഓണാഘോഷം തികച്ചും നാട്ടിന്‍പുറങ്ങളിലെ ഓണത്തിന്റെ പ്രതീതിയും സ്മരണകളും ഉണര്‍ത്തുന്നു.

സോഷ്യല്‍ ക്ലബിന്റെ ഈ ഓണാഘോഷത്തില്‍ പങ്കുചേരുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ദിവ്യ ഉണ്ണി അറിയിച്ചു. നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹം ഒന്നടങ്കം ആവേശപൂര്‍വ്വം കാത്തിരിക്കുന്ന സോഷ്യല്‍ ക്ലബിന്റെ അന്തര്‍ദേശീയ വടംവലി മത്സരത്തിന്റേയും ഓണാഘോഷത്തിന്റേയും ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സോഷ്യല്‍ ക്ലബ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി, വൈസ് പ്രസിഡന്റ് സിബി കദളിമറ്റം, ജനറല്‍ കണ്‍വീനര്‍ സിറിയക് കൂവക്കാട്ടില്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.