ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ വടംവലിമത്സരം തിങ്കളാഴ്ച്ച

06.42 PM 04-09-2016
unnamed (2)
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: ചിക്കാഗോ സോഷ്യല്‍ ക്ലാബിന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന നാലാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ കേളികൊട്ട് ഉയരാന്‍ ഇനി രണ്ടുനാള്‍ കൂടി മാത്രം. സെപ്തംബര്‍ അഞ്ച് തിങ്കളാഴ്ച്ച മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് പള്ളി മൈതാനിയില്‍ വച്ച് നടത്തപെടുന്ന വടംവലി മത്സരം, അമേരിക്കയിലെ പ്രവാസി മലയാളികള്‍ക്കിടയിലെ മുന്‍നിരയിലുള്ള കായിക മാമാങ്കമായി മാറുകയാണ്. കുവൈറ്റില്‍ നിന്നും കാനഡയില്‍ നിന്നും അമേരിക്കയുടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമൊക്കെയായി നിരവധി ടീമുകള്‍ മത്സരത്തില്‍ മാറ്റുരക്കാന്‍ എത്തുമ്പോള്‍ മത്സരം കടുത്തതാകും എന്നുറപ്പായി കഴിഞ്ഞു. വടംവലിയുടെയും ഓണാഘോഷത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.

ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ജോയ് നെടിയകാലായില്‍ സ്‌പോണ്‍സര്‍ ചെയ്ത 3001 ഡോളറും, മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ട ാം സ്ഥാനം ലഭിക്കുന്ന ടീമിന് ഫിലിപ്പ് മുണ്ടപ്ലാക്കല്‍ സ്‌പോണ്‍സര്‍ ചെയ്ത 2001 ഡോളറും, എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സ്ഥാനം കുളങ്ങര ഫാമിലി സംഭാവന ചെയ്ത 1001 ഡോളറും രാജു കുളങ്ങര മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, നാലാം സ്ഥാനം ബൈജു കുന്നേല്‍ സ്‌പോണ്‍സര്‍ ചെയ്ത 501 ഡോളറും ബിജു കുന്നേല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും മികച്ച കോച്ചിന് ഫിലിപ്പ് പെരികലം സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും, കുരിയന്‍ പെരികലം മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ഉണ്ടായിരിക്കും.
പ്രശസ്ത സിനിമാതാരം ദിവ്യാ ഉണ്ണിയുടെ നൃത്തം, ഓണക്കളികള്‍, നാടന്‍പാട്ടുകള്‍, മാവേലി എഴുന്നള്ളിപ്പ്, വിഭവസമൃദ്ധമായ ഓണസദ്യ തുടങ്ങിയവയാണ് മുഖ്യ സവിശേഷതകള്‍

പ്രസിഡന്റ് സാജു കണ്ണംപിള്ളി, വൈസ് പ്രസിഡന്റ് സിബി കദളിമറ്റം, സെക്രട്ടറി ജോയി നെല്ലാമറ്റം, ട്രഷറര്‍ സണ്ണി ഇണ്ടിക്കുഴി, ജോയിന്റ് സെക്രട്ടറി പ്രദീപ് തോമസ്, ജനറല്‍ കണ്‍വീനര്‍ സിറിയക്ക് കൂവക്കാട്ടില്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ഈ ഓണാഘോഷത്തിലേക്കും വടംവലി മത്സരത്തിലേക്കും എല്ലാ നല്ലവരായ ആളുകളെയും ഷിക്കാഗോ സോഷ്യല്‍ ക്ലബ് സവിനയം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാജു കണ്ണംപള്ളി (പ്രസിഡന്റ്) 1 847 791 1824, സിറിക്ക് കൂവക്കാട്ടില്‍ (ജനറല്‍ കണ്‍വീനര്‍(1 630 6733382).