ചിതയൊരുക്കി തീകൊളുത്തുന്നതിന് മുമ്പ നവജാത ശിശുവിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞു

10:44am 5/5/2016
download (3)
വഡോദര: നവജാത ശിശു മരിച്ചുവെന്ന് കരുതി ചിതയൊരുക്കി. എന്നാല്‍ തീകൊളുത്തുന്നതിന് മുമ്പ് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ കുഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഒരു മാസം പ്രായമുള്ള കുട്ടിയാണ് ജീവിതത്തിലേക്ക് തിരികെ എത്തിയത്. ജനനത്തില്‍ തന്നെ ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ പ്രകടമായ കുഞ്ഞാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
കുട്ടി ജനിച്ച് ഒരു മാസം ആയപ്പോഴേയ്ക്കും ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ വീണ്ടും കണ്ടുതുടങ്ങി. ഇതോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിയെ 24 മണിക്കൂര്‍ ഡോക്ടമാര്‍ നിരീക്ഷിച്ചു. കുട്ടി ഉടന്‍തന്നെ മരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
കുട്ടിക്ക് വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രമേ ശ്വസിക്കാനാവൂ എന്നതിനാല്‍ കുട്ടയെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തു. മകന്‍ മരിച്ചുവെന്ന് വിശ്വസിച്ച് ഇവര്‍ സ്മശാനത്തില്‍ എത്തി ചിതയൊരുക്കി. തീകൊളുത്തുന്നതിന് മുമ്പ് കുഞ്ഞിന്റെ കാലുകള്‍ അനങ്ങുന്നത് കണ്ട് കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടി മരുന്നിനോട് പ്രതികരിക്കുകയും ജീവന്‍ തിരിച്ചുകിട്ടുകയും ചെയ്തു.