ചിന്നമ്മ തോമസ് ഒക്കലഹോമയില്‍ നിര്യാതയായി

08:44 am23/9/2016

– പി.പി. ചെറിയാന്‍

ഒക്കലഹോമ: റാന്നി പരേതരായ കരിപ്പില്‍ ഏബ്രഹാം – ഏലിക്കുട്ടി ദമ്പതികളുടെ മകള്‍ ചിന്നമ്മ തോമസ് (89) ഒക്കലഹോമയില്‍ നിര്യാതയായി.

പരേതനായ മേപ്പുറത്ത് എം.കെ. തോമസിന്റെ ഭാര്യയാണ്. മക്കള്‍: പരേതയായ കുഞ്ഞൂഞ്ഞമ്മ (റാന്നി), പാസ്റ്റര്‍ തോമസ് കുരുവിള (ഒക്കലഹോമ), രാജമ്മ തോമസ് (ഡാളസ്), അച്ചാമ്മ ചാക്കോ (ഒക്കലഹോമ), തോമസ് അബ്രഹാം (ഒക്കലഹോമ), പരേതനായ സ്റ്റീഫന്‍ തോമസ്. മരുമക്കള്‍: ജോസ് മഞ്ഞുമാക്കല്‍, എല്‍സി കുരുവിള (ലീലാമ്മ), മോന്‍സ് തോമസ്, മാത്യു ചാക്കോ, സാറാ ഏബ്രഹാം.

പൊതുദര്‍ശനം: സെപ്റ്റംബര്‍ 26-നു വെള്ളിയാഴ്ച വൈകിട്ട് 7 മുതല്‍ ഷാരോണ്‍ ഫെല്ലോഷിപ്പ് ഹാളില്‍ ( 1101 S 1st St Yukkon, OK 73099).

സംസ്കാര ശുശ്രൂഷ സെപ്റ്റംബര്‍ 27- നു ശനിയാഴ്ച രാവിലെ 10 മുതല്‍ ഷാരോണ്‍ ഫെല്ലോഷിപ്പ് ഹാളില്‍. തുടര്‍ന്ന് റിഡറക്ഷന്‍ മെമ്മോറിയല്‍ ഫ്യൂണറല്‍ ഹോമില്‍ (ഒക്കലഹോമ) സംസ്കാരം. കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ തോമസ് കുരുവിള (405 474 1222).