ചില്ലറ ക്ഷാമം : കരുനാഗപ്പള്ളി എസ്​.ബി.ടിയിൽ സംഘർഷം

03:29 PM 12/11/2016
images (2)
കരുനാഗപ്പള്ളി: വവ്വക്കാവ്​ എസ്​.ബി.ടിയിൽ ചില്ലറക്ഷാമത്തെ തുടർന്ന്​ സംഘർഷം. ജനക്കൂട്ടം ബാങ്കി​െൻറ ജനൽച്ചില്ലുകൾ അടിച്ചു തകർത്തു. രാവിലെ എട്ടു മുതൽ നോട്ട്​ മാറാനും അക്കൗണ്ടിൽ നിന്ന്​ പണം പിൻവലിക്കാനുമായി വൻ നിര തന്നെ ബാങ്കിലുണ്ടായിരുന്നു. എന്നാൽ 12മണിയോടെ ബാങ്കിലെ പണം തീർന്നു. രാവിലെ മുതൽ കാത്തു നിൽക്കുന്നവർക്ക്​ പണം നൽകാനാകാത്തതിനെ തുടർന്നാണ്​ സംഘർഷമുണ്ടായത്​.

ഉച്ചക്ക്​ ​േശഷം കൊല്ലത്തെ പ്രധാന ശാഖയിൽ പണമെത്തിച്ച്​ നൽകാമെന്ന്​ അധികൃതർ പറഞ്ഞെങ്കിലും ഉപഭോക്​താക്കൾ ബഹളം തുടരുകയായിരുന്നു. സംഘർഷത്തിൽ ബാങ്കി​െൻറ വാതിൽ, ജനൽ ഗ്ലാസുകൾ തകർന്നു.

ഒാച്ചിറ പൊലീസ്​ സ്​ഥലത്തെത്തിയെങ്കിലും ബാങ്കിനുണ്ടായ നഷ്​ടം ഉപഭോക്​താക്കൾ പരിഹരിക്കാമെന്ന്​ അറിയിച്ചതോടെ പൊലീസ്​ കേസെടുക്കാതെ മടങ്ങി. 3.30നു ശേഷം പണമെത്തിക്കുമെന്ന ബാങ്ക്​ അധികൃതരുടെ ഉറപ്പിൽ കാത്തിരിക്കുകയാണ്​ ജനങ്ങൾ.