ചുംബിക്കാനും നഗ്‌നത പ്രദര്‍ശിപ്പിക്കാനും എന്നെകിട്ടില്ല സൂര്യ

11:16am 3/5/2016
download (3)

കോളിവുഡില്‍ നിന്നും ഹോളിവുഡിലേയ്ക്ക് അവസരം കിട്ടുക എന്നത് അത്ര നിസാര കാര്യമല്ല. എല്ലാ അഭിനേതാക്കാളും അത് ഒരു സ്വപ്ന തുല്യമായ അവസരമായി വിനിയോഗിക്കും. എന്നാല്‍ നമ്മുടെ സൂര്യയ്ക്ക് അത് അത്ര വലിയ സംഭവം ഒന്നുമല്ല.
ഒരു ഹോളിവുഡ് ചിത്രത്തില്‍ നിന്നും അവസരം വന്നിരുന്നു എന്നും, എന്നാല്‍ അതു നിരസിച്ചു എന്നും സൂര്യ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. നിരസിക്കാനുള്ള കാരണമാണ് ഏറെ ശ്രദ്ധേയും. ചിത്രത്തില്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കേണ്ട രംഗങ്ങളും ചുംബനവും നഗ്‌നതയും ഒക്കെയുണ്ടത്രേ.
പ്രേക്ഷകര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിയില്ലന്നും അതുകൊണ്ട് ചിത്രം വേണ്ടന്നു വെച്ചു എന്നും സൂര്യ പറയുന്നു. സയന്‍സ് ഫിക്ഷനായ 24 ആണ് സൂര്യയുടെ അടുത്ത റിലീസിങ് ചിത്രം.