ചെങ്ങന്നൂര്‍ അസോസിയേഷന്‍ ഓഫ് ഡാളസിന്റെ കുടുംബ സംഗമം ഒക്‌ടോബര്‍ രണ്ടിന്

09:00 am 01/10/2016
Newsimg1_78630136
ഡാളസ്: ചെങ്ങന്നൂര്‍ അസോസിയേഷന്‍ ഓഫ് ഡാളസിന്റേയും ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് അലുംമ്‌നിയുടേയും കുടുംബ സംഗമം ഒക്‌ടോബര്‍ രണ്ടാംതീയതി ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ഇര്‍വിംഗ് ചെന്നൈ കഫേയില്‍ നടത്തുന്നതാണ്.

ഈ കുടുംബ സംഗമത്തില്‍ ഡാളസിലുള്ള എല്ലാ ചെങ്ങന്നൂര്‍ നിവാസികളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് ചെറിയാന്‍ അലക്‌സാണ്ടര്‍ അഭ്യര്‍ത്ഥിച്ചു. പരിപാടിയുടെ പ്രവര്‍ത്തന വിജയത്തിനായി സെക്രട്ടറി ജോണ്‍ ഷെറി, ട്രസ്റ്റി പ്രിന്‍സ് ഏബ്രഹാം, അലുംമ്‌നി കോര്‍ഡിനേറ്റര്‍ ജോസന്‍ ജോര്‍ജ് എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. 949 വെസ്റ്റ് റോമന്‍ റോഡ്, ഇര്‍വിംഗിലാണ് ചെന്നൈ കഫേ പ്രവര്‍ത്തിക്കുന്നത്.