07.15 PM 26-05-2016
ന്യുയോര്‍ക്ക്: ചെരിപ്പറമ്പില്‍ സി.വി. മാത്യു (മാത്തുക്കുട്ടി -73) റോക്ക് ലാന്‍ഡില്‍ നിര്യാതനായി. എഴുമറ്റൂര്‍ പെരുമ്പെട്ടി ചെരിപ്പറമ്പില്‍ പരേതരായ സി.വി. ഫിലിപ്പോസിന്റെയും മറിയാമ്മയുടെയും പുത്രനാണ്. 1979ല്‍ അമേരിക്കയിലെത്തി. കാല്‍ നൂറ്റാണ്ടിനു ശേഷം നാട്ടിലേക്കു മടങ്ങി വീശ്രമ ജീവിതം നയിക്കുകയായിരുന്നു. പെരുമ്പെട്ടിയില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ഭാര്യ ജെസി മാത്യുവിനൊപ്പം സജീവമായിരുന്നു.
ഭാര്യക്കൊപ്പം ഹ്രസ്വ സന്ദര്‍ശനത്തിനു അമേരിക്കയിലെത്തിയതായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
പൊതുദര്‍ശനം: മെയ് 26 വ്യാഴം 5 മുതല്‍ 9 വരെ സെന്റ് ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 331 ബ്ലെയ്‌സ്‌ഡെല്‍ റോഡ്, ഓറഞ്ച്ബര്‍ഗ്, ന്യു യോര്‍ക്ക് 10962.
സംസ്‌കാരം മെയ് 30നു തിങ്കളാഴ്ച പെരുമ്പെട്ടി സെന്റ് മേരീസ് ചര്‍ച്ചില്‍.
ന്യുയോര്‍ക്കിലുള്ള സാം മാത്യു ഏക പുത്രനാണ്. ഏലിയാമ്മ ജേക്കബ് (മോളി), അച്ചാമ്മ മാത്യു (കുഞ്ഞമ്മ) അന്നമ്മ ജോണ്‍ (മെഴ്‌സി) പരേതരായ റേച്ചല്‍ ഫിലിപ്പ് (തങ്കമ്മ) സി.വി. വര്‍ഗീസ് (കുഞ്ഞൂഞ്ഞ്) എന്നിവരാണു സഹോദരങ്ങള്‍.
വിവരങ്ങള്‍ക്ക്: പള്ളിക്കല്‍ ജോണ്‍ 8455982466; ലിജു ജേക്കബ് 8455986323.