ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം 2016 ഒക്ടോബര്‍ 2,ഞായറഴിച്ച മുതല്‍

08:50 pm 1/10/2016
Newsimg1_95859105
ന്യൂയോര്‍ക്ക്­: നവരാത്രി ആഘോഷം വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ 2016 ഒക്ടോബര്‍ 2, ഞായറഴിച്ച മുതല്‍ ഒക്ടോബര് 11,ചൊവ്വാഴിച്ച വരെ നവരാത്രി ആഘോഷം വിപുലമായ രീതിയില്‍ നടത്തുന്നു.ദുര്‍ഗാഷ്ടമി നാളില്‍ പൂജവെച്ച്­ വിജയദശമി നാളില്‍ പൂജയെടുക്കുന്ന പാവനമായ ഹൈന്ദവാചാരങ്ങള്‍ വരുന്ന തലമുറയ്­ക്ക്­ പകര്‍ന്നുകൊടുക്കുവാന്‍ ന്യൂയോര്‍ക്ക്­ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ നാട്ടില്‍ കാണുന്ന അതെ ആചാരഅനുഷ്­ടാനങ്ങള്‍ പ്രവാസികളിലും എത്തിക്കുന്നു.ഒന്‍പത് രാത്രികള്‍ നീണ്ട് നില്‍ക്കുന്ന ദേവീ പൂജയാണ് നവരാത്രി.ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് നവരാത്രി ആഘോഷിയ്ക്കുന്നത്. ഒന്‍പത് രാത്രിയും ഒന്‍പത് പകലും നീണ്ട് നില്‍ക്കുന്ന പൂജയില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെയാണ് ആരാധിയ്ക്കുക.

പരമാത്മ ചൈതന്യ സ്വരൂപനായ ശ്രീ ധര്‍മ്മ ശാസ്താവിന്റെ ആലയമായ വൈറസ്‌റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ അതി വിപുലമായി നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു .ഈ 9 ദിവസങ്ങളില്‍ നവരാത്രിവ്രതം നോക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാന് ,അതില്‍ താല്പര്യം ഉള്ള ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ അറിയിക്കുക,കൂടാതെ 9 ദിവസങ്ങളില്‍ വൈകുന്നേരം നടക്കുന്ന വിശേഷാല്‍ ദേവീപൂജകളില്‍ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു.

2016 ഒക്ടോബര് 1,ശനി: വൈകുന്നേരം ദീപാരാധനയ്ക്കു ശേഷം നവരാത്രിവ്രതം നോക്കുന്ന ഭക്­തജനങ്ങള്‍ക്കു പൂജിച്ച ചരടും മന്ത്രദീക്ഷയും നല്‍കുന്നു.

2016 ഒക്ടോബര് 2,ഞായര്‍ : (നവരാത്രി ഒന്നാം ദിവസം) രാവിലെ 6.30 നു­നിര്‍മ്മാല്യദര്‍ശനം ,അയ്യപ്പ സുപ്രഭാതജപം, 9 മണിക്ക് ­അയ്യപ്പപൂജ വൈകുന്നേരം 7 മണിക്കു­­­­­­­ ശൈലപുത്രിപൂജ,ലളിതാസഹസ്രനാമജപം ( ഉത്തമമായ കുടുംബ ജീവിതത്തിന് വേണ്ടി )

2016 ഒക്ടോബര് 3,തിങ്കള്‍: (നവരാത്രി രണ്ടാം ദിവസം ) രാവിലെ 6.30 നു­നിര്‍മ്മാല്യദര്‍ശനം ,അയ്യപ്പ സുപ്രഭാതജപം, 9 മണിക്ക് ­അയ്യപ്പപൂജ വൈകുന്നേരം 7 മണിക്കു­­­’ബ്രഹ്മചാരിണീപൂജ ,,ലളിതാസഹസ്രനാമജപം (വൈവാഹിക ജീവിത വിജയത്തിന് )

2016 ഒക്ടോബര് 4, ചൊവ്വ : (നവരാത്രി മൂന്നാം ദിവസം ) രാവിലെ 6.30 നു­നിര്‍മ്മാല്യദര്‍ശനം ,അയ്യപ്പ സുപ്രഭാതജപം, 9 മണിക്ക് ­അയ്യപ്പപൂജ വൈകുന്നേരം 7 മണിക്കു ­­­ചന്ദ്രഘണ്ഠപൂജ ,,ലളിതാസഹസ്രനാമജപം (സൗന്ദര്യവും ധീരതയ്ക്കുമായി)

2016 ഒക്ടോബര് 5,ബുധന്‍ : (നവരാത്രി നാലാം ദിവസം ) രാവിലെ 6.30 നു­നിര്‍മ്മാല്യദര്‍ശനം ,അയ്യപ്പ സുപ്രഭാതജപം’ 9 മണിക്ക് ­അയ്യപ്പപൂജ വൈകുന്നേരം 7 മണിക്കു­­­കുശ്മാണ്ഡദേവീപൂജ ,,ലളിതാസഹസ്രനാമജപം (വീടിന്റെ ഐശ്വര്യത്തിനും ,സമാധാനത്തിനും )

2016 ഒക്ടോബര് 6,വ്യാഴം : (നവരാത്രി അഞ്ചാം ദിവസം ) രാവിലെ 6.30 നു­നിര്‍മ്മാല്യദര്‍ശനം ,അയ്യപ്പ സുപ്രഭാതജപം 9 മണിക്ക് ­അയ്യപ്പപൂജ വൈകുന്നേരം 7 മണിക്കു­­­സ്കന്ദമാതാപൂജ ,,ലളിതാസഹസ്രനാമജപം (വ്യക്തിത്വ ധൈര്യത്തിന് )

2016 ഒക്ടോബര് 7 വെള്ളി : (നവരാത്രിആറാം ദിവസം ) രാവിലെ 6.30 നു­നിര്‍മ്മാല്യദര്‍ശനം ,അയ്യപ്പ സുപ്രഭാതജപം,9 മണിക്ക് ­അയ്യപ്പപൂജവൈകുന്നേരം 7 മണിക്കു­­കാര്‍ത്യായനിദേവീപൂജ ലളിതാസഹസ്രനാമജപം(തടസ്സങ്ങള്‍ മാറുന്നതിന്)

2016 ഒക്ടോബര്8 ശനി: (നവരാത്രി ഏഴാം ദിവസം ) രാവിലെ 6.30 നു­നിര്‍മ്മാല്യദര്‍ശനം ,അയ്യപ്പ സുപ്രഭാതജപം,9 മണിക്ക് ­അയ്യപ്പപൂജവൈകുന്നേരം 6 മണിക്കു­­ശനി പൂജ (ശനിദോഷം മാറുന്നതിന് )
വൈകുന്നേരം 7 മണിക്കു­മഹാ കാളീപൂജ ലളിതാസഹസ്രനാമജപം(പലവിധ ഭയങ്ങള്‍ മാറുന്നതിന് )

2016 ഒക്ടോബര് 9,ഞായര്‍ : (നവരാത്രി എട്ടാം ദിവസം ) രാവിലെ 6.30 നു­നിര്‍മ്മാല്യദര്‍ശനം ,അയ്യപ്പ സുപ്രഭാതജപം 9 മണിക്ക് ­അയ്യപ്പപൂജ വൈകുന്നേരം 6 മണിക്കു ­പൂജ പൂജവെപ്പ് (പുസ്­തകംപൂജ പൂജവെപ്പ് ) വൈകുന്നേരം 7 മണിക്കു­­­മഹാ ഗൗരീമാതാ,,,ലളിതാസഹസ്രനാമജപം(ഈ പൂജ സമയത്തു അതി വിശേഷമായ നാരീ പൂജയും ഉണ്ടായിരിക്കുന്നതാന് ,ലോകത്തിലെ സകല സ്ത്രീകളെയും ദേവീ ഭാവത്തില്‍ പൂജിക്കുന്ന ചടങ്ങു്)

2016 ഒക്ടോബര് 10,തിങ്കള്‍ : (നവരാത്രി ഒന്‍പതാം ദിവസം ) രാവിലെ 6.30 നു­നിര്‍മ്മാല്യദര്‍ശനം ,അയ്യപ്പ സുപ്രഭാതജപം, 9 മണിക്ക് ­അയ്യപ്പപൂജ വൈകുന്നേരം 7 മണിക്കു­­­ശ്രീ ലളിതാപരമേശ്വരി പൂജ ,,ലളിതാസഹസ്രനാമജപം

2016 ഒക്ടോബര് 11,ചൊവ്വ :,വിജയദശമി പൂജയെടുപ്പ് ,വിദ്യാരംഭം ഹരിശ്രീഗണപതയെ നമ:’ എഴുതിച്ച്­ വിദ്യാഭ്യാസത്തിന്റെ ആരംഭം കുറിക്കുന്നു. സരസ്വതീ പൂജയോടുകൂടി രാവിലെ ചടങ്ങുകള്‍ ആരംഭിക്കും.തിമ്മയ്ക്ക് മേല്‍ നന്മ വിജയം നേടുന്ന ദിനം. സരസ്വതീ ദേവിയുടെ കടാക്ഷം ചൊരിയപ്പെടുന്ന ഈ ദിനത്തിലാണ് വിദ്യാരംഭത്തിന് തുടക്കം കുറിയ്ക്കുന്നത്. പൂജ വച്ച പുസ്തങ്ങളെ പ്രാര്‍ത്ഥനയോടെ തൊട്ട് വന്ദിച്ച് പുതിയ തുടക്കം.അറിവിന്റെ ആദ്യാക്ഷരമായ ഹരിശ്രീ കുറിയ്ക്കുന്നത് വിജയ ദശമി ദിനത്തിലാണ്.എഴുത്തിനിരിക്കണമെന്ന്­ താല്­പര്യമുള്ളവര്‍ അന്നേദിവസം ചടങ്ങില്‍ പങ്കെടുക്കണമെന്ന്­ സംഘാടകര്‍ അറിയിച്ചു. പൂജയ്­ക്കു വേണ്ടതായ സാധനസാമഗ്രികള്‍ അമ്പലത്തില്‍നിന്നു ലഭിക്കുന്നതാണ്­.

“നാം ചെയ്യുന്ന ഓരോ പ്രവൃത്തിക്ക് പിന്നിലും ഒരു വാക്കുണ്ട്. ഓരോ വാക്കിനുപിന്നിലും ഒരു ചിന്തയുണ്ട്. ഓരോ ചിന്തക്കുപിന്നിലും ഒരു വാസന (ജന്മസിദ്ധമായ ആഗ്രഹം) ഉണ്ട്. ആഗ്രഹത്തിന് പിന്നിലും പ്രാരബ്ധം, അല്ലെങ്കില്‍ ഭൂതകാല കര്‍മ്മത്തിന്റെ പ്രേരണ, ഉണ്ട്. ഇതാണ് പ്രവൃത്തിയുടെ കാലക്രമം. വളരെ ദുര്‍ലഭമായി മാത്രം ലഭിച്ചിരിക്കുന്ന ഈ മനുഷ്യജന്മം നല്ല കര്‍മങ്ങള്‍ മാത്രം ചെയ്യുവാന്‍ മാത്രമായി ഉപയോഗിക്കാം. എല്ലാം മറന്നു ഒരു പുതിയ തുടക്കം , വീണ്ടും ആദ്യാക്ഷരം ചൊല്ലി “ഹരിശ്രീഗണപതയെ നമ’