ചൊവ്വാഴ്​ച മുതൽ സംസ്ഥാനത്തെ കടകൾ ചൊവ്വാഴച മുതൽ അടച്ചിടും

07:59 pm 12/11/2016

images
കോഴിക്കോട്​: നോട്ടുകൾ അസാധുവാക്കിയ നടപടിയിലെ അപാകതയിൽ പ്രതിഷേധിച്ച്​ ചൊവ്വാഴ്​ച മുതൽ സംസ്ഥാനത്തെ കടകൾ ചൊവ്വാഴച മുതൽ അടച്ചിടും. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ്​ അനിശ്ചിതകാല കടയടപ്പ്​ സമരം ​​പ്രഖ്യാപിച്ചത്​. നോട്ടുകൾ അസാധുവാക്കിയത്​ കച്ചവടത്തെ ബാധിച്ചതിനാലാണ്​ പ്രതിഷേധം. 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയത്​​ ചെറുകിട കച്ചവടക്കാരെ സാരമായി ബാധിച്ചിരുന്നു.