ചേർത്തലയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു; രണ്ടു മരണം

02:27 PM 18/09/2016
images (2)
ചേർത്തല: ദേശീയപാതയിൽ ചേർത്തലക്ക് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം. ചേർത്തല സ്വദേശികളായ ഹരികൃഷ്ണൻ (22), രാഹുൽ (25) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു അപകടം.

അരൂർ ഭാഗത്തു നിന്നും ചേർത്തലേക്ക് ബിവറേജസ് കോർപറേഷന്‍റെ മദ്യം കയറ്റിവന്ന ലോറിയാണ് ബൈക്കിലിടിച്ചത്. ചേർത്തലയിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു ബൈക്ക് യാത്രികർ. ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലുമാണ് മരിച്ചത്. മൃതദേഹങ്ങൾ ചേർത്തല താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.