ചൈനയിലെ ഗ്ലാസ് പാലം രണ്ട് അടച്ചു

07.38 AM 03-09-2016
glassbrdg_0309016
ചൈനയിലെ ജംഗ് ജാ ജിയെ ഗ്ലാസ് പാലം രണ്ട് ആഴ്ചത്തെയ്ക്കു അടച്ചു. ലോകത്തിലെ ഏറ്റവും നീളവും ഉയരവും കൂടിയ ഗ്ലാസ് പാലമാണിത്. അറ്റകുറ്റപണികള്‍ നടത്തുന്നതിനുവേണ്ടടിയാണു വെള്ളിയാഴ്ച മുതല്‍ പാലം 13 ദിവസത്തെക്കു അടച്ചതെന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പാലത്തിനു പൊട്ടലുകളോ വിളലുകളോ ഉണ്ടായിട്ടിലെന്നും ഇവിടെ മറ്റു വിധത്തിലുള്ള യാതൊരു അപകടങ്ങളും ഉണ്ടായിട്ടില്ലെന്നും വക്താക്കള്‍ അറിയിച്ചു. ഹുവാന്‍ പ്രവിശയിലെ രണ്ടു മലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിനു 430 മീറ്റര്‍ നീളമുണ്ട്. ഇതിനായി 3.4 മില്യണ്‍ ഡോളറാണു ചൈന ചെലവഴിച്ചത്. ടൂറിസം വികസനത്തിനത്തിന്റെ ഭാഗമായണു ചൈന പാലം നിര്‍മിച്ചത്.