ചൈനയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് 22 പേര്‍ മരിച്ചു

07:37 pm 11/10/2016
download (3)

ചൈനയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് 22 പേര്‍ മരിച്ചു. ഷീ ജിയാംഗ് പ്രവിശ്യയിലാണ് നിരവധി പേര്‍ താമസിച്ചിരുന്ന ബഹുനില കെട്ടിടം തകര്‍ന്നു വീണു അപകടമുണ്ടായതെന്ന് ഔദ്ദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 28 പേരെ രക്ഷ പ്രവര്‍ത്തകര്‍ ആശുപത്രിയിലാക്കി. ഇതില്‍ ആറു പേര്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. അപകട കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.