ചൈനയില്‍ വെള്ളപ്പൊക്കം 180 മരണം

08.37 AM 05-07-2016
pc-140716-china-flood-01_b5d0b23dcded62a7179df892a25251ac.nbcnews-fp-1200-800

ചൈനയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 180 ആയി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 45 ഓളം പേരെ കാണാതാകുകയും ചെയ്തു. തെക്കന്‍ ചൈനയിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്. ഏഴു പ്രവിശ്യകളില്‍ 10 മുതല്‍ 50 സെന്റിമീറ്റര്‍ മഴയാണ് ലഭിച്ചത്. മഴ 3.3 കോടി പേരെ ദുരിതത്തിലാക്കിയതായാണ് റിപ്പോര്‍ട്ട്. റെയില്‍-റോഡ് സംവിധാനങ്ങള്‍ താറുമാറായതായി ദുരന്തനിവാരണസേന അറിയിച്ചു. ഗ്വയ്ഷു പ്രവിശ്യയിലാണ് വെള്ളപ്പൊക്കം കൂടുതല്‍ നാശം വിതച്ചത്. 23 പേരാണ് ഇവിടെ മരിച്ചത്.