ചൈനയില്‍ സ്‌ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു

08.25 PM 11-08-2016
China_expo_110816
ചൈനയില്‍ ഊര്‍ജനിലയത്തിലുണ്ടായ സ്‌ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഹൈ-പ്രഷര്‍ സ്റ്റീം പൈപ്പ് ലൈനിലാണ് സ്‌ഫോടനം ഉണ്ടായത്. ഹുബിയിലെ ധാംഗിയാംഗ് കല്‍ക്കരി ഊര്‍ജനിലയത്തിലാണ് അപകടം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.