ചൈന പാകിസ്‌താന്‌ ആണവായുധം കൈമാറുന്നു; യു.എസിനും ഇന്ത്യയ്‌ക്കും ഭീഷണി

09;00pm 26/5/2016
images (1)

വാഷിങ്‌ടണ്‍: ചൈന പാകിസ്‌താന്‌ ആണവായുധങ്ങള്‍ കൈമാറ്റം ചെയ്യുന്നതായി വിവരങ്ങള്‍. യു.എസ്‌ കോണ്‍ഗ്രസ്‌ അംഗങ്ങളാണ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമയ്‌ക്ക് ഇക്കാര്യത്തില്‍ മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌. ചൈനയുടെ ഈ നീക്കം യുഎസിനും ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നതാണെന്ന്‌ യുഎസ്‌ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ അറിയിച്ചു.
പാക്കിസ്‌ഥാന്റെ ആണവായുധ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ചൈന രഹസ്യമായി സഹായിക്കുന്നുണ്ട്‌. യുഎസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക്‌ ഇതു കടുത്ത ഭീഷണിയാണെന്നും ഇക്കാര്യത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന്‌ യു.എസ്‌ കോണ്‍ഗ്രസ്‌ ഭരണകൂടത്തോട്‌ ആവശ്യപ്പെട്ടു.