ചോരകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ മാതാവു അറസ്റ്റില്‍

കോംപട്ടണ്‍(കാലിഫോര്‍ണിയാ): കോംപട്ടണ്‍ റിവര്‍ബെഡിലുള്ള പാതയോരത്ത് ചോരകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ മാതാവിനെ ഇന്ന്(ഡിസം.6) ഞായറാഴ്ച വൈകീട്ട് അറസ്റ്റു ചെയ്തതായി കോംപട്ടണ്‍ പോലീസ് അധികൃതര്‍ അറിയിച്ചു.

നവം.27നായിരുന്നു സംഭവം. പാതയോരത്തിലൂടെ നടന്നുപോയിരുന്ന രണ്ടു സ്ത്രീകളാണ് കുട്ടിയുടെ നിലവിളി കേട്ടത്. പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിചേര്‍ന്ന ഡെപ്യൂട്ടി കുഞ്ഞിനെ കുഴിയില്‍ നിന്നും പുറത്തെടുത്തു.

ആശുപത്രിയില്‍ ജനിച്ച കുട്ടിക്ക് രണ്ടു ദിവസം പ്രായം ഉണ്ടായിരിക്കും എന്നാണ് പോലീസിന്റെ നിഗമനം.

ശിശുവിന്റെ ഇപ്പോഴുള്ള ആരോഗ്യാവസ്ഥയെകുറിച്ചും, മാതാവിന്റെ വിശദവിവരങ്ങളും പിന്നീട് വെളിപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ശിശുകളെ പാരിപാലിക്കുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ അടുത്തുള്ള ആശുപത്രിയിലൊ, ഫയര്‍ സ്റ്റേഷനിലോ ഏല്‍പിക്കണമെന്ന് ലോസ് ആഞ്ചലസ് കൗണ്ടി ഷെറിഫ് അറിയിച്ചു. യാതൊരു ചോദ്യയും ഇവരോട് ചോദിക്കുകയില്ലെന്നും ഷെറിഫ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 877 222 9723 നമ്പറില്‍ നിന്നും ലഭിക്കും.