ചോര്‍ച്ച: മൂലമറ്റം പവര്‍ഹൗസിലെ മൂന്നു ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തി

08:33 am 27/11/2016
Newsimg1_35973570 (1)

തൊടുപുഴ: മൂലമറ്റം പവര്‍ഹൗസിലെ മൂന്നു ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തു വൈദ്യുതി നിയന്ത്രണത്തിനു സാധ്യത. ചോര്‍ച്ചയെ തുടര്‍ന്നാണ് മൂന്നു ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയത്.
മെയിന്‍ ഇന്‍ലെറ്റ് വാല്‍വിലാണ് ചോര്‍ച്ച. ഇതോടെ ഇടുക്കി അണക്കെട്ടില്‍ നിന്നുള്ള വൈദ്യുതോല്‍പാദനത്തില്‍ 390 മെഗാവാട്ടിന്റെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.

ചോര്‍ച്ച പരിഹരിക്കാന്‍ പത്തു ദിവസമെടുക്കുമെന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചു. അത്രയും ദിവസത്തെ പ്രതിസന്ധി ഒഴിവാക്കാന്‍ പുറത്തുനിന്നു വൈദ്യുതി വാങ്ങുമെന്നും അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച രാവിലെയാണ് ജനറേറ്ററുകളില്‍ തകരാര്‍ കണ്ടെത്തിയത്. ഉച്ചയോടെ ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. 780 മെഗാവാട്ടാണ് മൂലമറ്റം വൈദ്യുതനിലയത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്.