ഛത്തീസ്ഗഡില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

09:06am 24/7/2016
download (3)
റായ്പുര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ സുക്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഒടുവില്‍ മാവോയിസ്റ്റുകള്‍ വനത്തിലേക്ക് ഉള്‍വലിഞ്ഞു. സൈനികര്‍ നടത്തിയ തെരച്ചിലില്‍ സംഭവ സ്ഥലത്തുനിന്ന് രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹം കണ്‌ടെത്തി.