ഛത്തീസ്ഗഡിൽ നക്സൽ ആക്രമണം; ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു

01.42 PM 07/11/2016
2016_naxel
രാജ്നന്ദഗോൺ: ഛത്തീസ്ഗഡിൽ നക്സലുകൾ പോലീസുകാരനെ വെടിവച്ചു കൊലപ്പെടുത്തി. രാജ്നന്ദഗോൺ ജില്ലയിലെ ബാഹ്നാഡിയിലാണ് ആക്രമണമുണ്ടായത്. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ നർബാദ് ബോഗ (50) ആണ് കൊല്ലപ്പെട്ടത്.

റായ്പൂർ–നാഗ്പൂർ ഹൈവേയിൽ വാഹനാപകടമുണ്ടായെന്ന വിവരത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിനു പോകുകയായിരുന്ന പോലീസുകാർക്കു നേരെയാണ് വെടിവയ്പുണ്ടായത്. സംഭവത്തെ തുടർന്ന് നക്സലുകൾക്കായി മേഖലയിൽ തെരച്ചിൽ വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു.