ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളിജീയം; നിലപാടിലുറച്ച് ജസ്റ്റിസ് ചെലമേശ്വര്‍

07.20 PM 04-09-2016
Justice_Chelameswar_760x400
ദില്ലി: ജഡ്ജിമാരുടെ നിയമനത്തിനുള്ള സുപ്രീംകോടതി കൊളിജീയത്തിന് സുതാര്യതയില്ലെന്ന നിലപാടിലുറച്ച് ജസ്റ്റിസ് ചെലമേശ്വര്‍. സുതാര്യത ഉറപ്പാക്കിയാല്‍ മാത്രമേ കൊളീജിയവുമായി സഹകരിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയത്തിന്റെ പ്രവര്‍ത്തനരീതി പരസ്യമായി ചോദ്യം ചെയ്ത ജസ്റ്റ്‌സ് ചെലമേശ്വറെ അനുമയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹം നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്.
കൊളീജിയത്തിന് സുതാര്യതയും ഉത്തരവാദിത്വവുമില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ വ്യക്തമാക്കി. തീരുമാനം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിന്നത് അവസാനിപ്പിക്കണം. കൊളിജിയത്തിന്റെ മിനിട്ട്‌സ് രേഖപ്പെടുത്തണം. തീരുമാനങ്ങളില്‍ ആരെങ്കിലും വിയോജിച്ചിട്ടുണ്ടെങ്കില്‍ അത് മിനിട്ടിസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിനെ രേഖാമൂലം അറിയിച്ചശേഷമാണ് കഴിഞ്ഞ വ്യാഴാഴ്ച ചേരാനിരുന്ന കൊളീജിയം യോഗത്തില്‍ നിന്ന് അദ്ദേഹം വിട്ട് നിന്നത്.
പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം ഉണ്ടാകുമെന്ന ചീഫ് ജസ്റ്റിസ് പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് തന്റെ നിലപാടില്‍ മാറ്റില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ വ്യക്തമാക്കിയിരിക്കുന്നത്. ജഡ്ജി നിയമനങ്ങളചെചാല്ലി ജുഡീഷ്യറിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് കൊളീജീയത്തിന്റെ പ്രവര്‍ത്തിനെരിതെ ജസ്റ്റിസ് ചെലമേശ്വര്‍ രംഗത്ത് വന്നത്. തര്‍ക്കത്തെ തുടര്‍ന്ന് കൊളീജിയത്തിന്റെ യോഗം മാറ്റിവച്ചിരിക്കുയാണ്.