ജഡ്ജി നിയമനം: കൊളീജിയം സമര്‍പ്പിച്ച 43 പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി

01.49 PM 11/11/2016
supreme-court-630x418
ന്യൂഡല്‍ഹി: ഹൈക്കോടതി ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം സമര്‍പ്പിച്ച 77 പേരുടെ പട്ടികയില്‍ 43 പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി. 34 പേരെ നിയമിക്കുന്നത് അംഗീകരിച്ചതായും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
നിലവില്‍ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട തീരുമാനമാകാതെ ഫയലുകളൊന്നും കെട്ടികിടക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
നേരത്തെ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സുപ്രിംകോടതി വിമര്‍ശിച്ചിരുന്നു.