മൂന്നുപേരുടെ സീനിയോറിറ്റി മറികടന്നാണ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചതെന്ന് കോണ്‍ഗ്രസ്.

05:27 pm 18/12/2016
images (3)

ന്യൂഡൽഹി: മൂന്നുപേരുടെ സീനിയോറിറ്റി മറികടന്നാണ് കരസേനയുടെ പുതിയ മേധാവിയായി‌ ലഫ്റ്റനന്‍റ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി. ‘ഞങ്ങൾ അദ്ദേഹത്തി​െൻറ കഴിവിനെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ എന്തുകൊണ്ടാണ്​ സീനിയോറിറ്റി മറികടന്നതെന്നാണ്​ ചോദ്യം’ തീവാരി വ്യക്​തമാക്കി. ഇതുപോലെയുള്ള സംഭവം ആദ്യമായല്ല നടക്കുന്നതെന്നും തീവാരി ആരോപിച്ചു.

കരസേനയുടെ ഈസ്റ്റേണ്‍ കമാന്‍ഡ് മേധാവി ലഫ്റ്റനന്‍റ് ജനറല്‍ പ്രവീണ്‍ ബക്ഷി, സതേണ്‍ കമാന്‍ഡ് മേധാവിയും മലയാളിയുമായ പി.എം. ഹാരിസ്, സെൻട്രല്‍ കമാന്‍ഡ് മേധാവി ലഫ്റ്റനന്‍റ് ജനറല്‍ ബി.എസ്. നേഗി എന്നിവരെ മറികടന്നാണ്​ ലഫ്റ്റനന്‍റ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചതെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.

അതേസമയം, യുദ്ധസമാന സാഹചര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നേരിട്ട് പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ളതിനാലാണ് ലഫ്റ്റനന്‍റ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ജനറല്‍ ദല്‍ബീര്‍ സിങ്, ഈ മാസം 31ന് വിരമിക്കുന്നതിന്‍റെ ഒഴിവിലേക്കാണ് നിലവില്‍ കരസേന വൈസ് ചീഫ് ആയ ജനറല്‍ ബിപിന്‍ റാവത്തിനെ മേധാവിയായി നിയമിച്ചത്.