07:34 pm 19/9/2016
കൊച്ചി: കൊഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസില്‍ തീപിടുത്തം. വണ്ടിയുടെ എ.സി കോച്ചിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ വൈകിട്ട് 5.30 ന് എറണാകുളം സൗത്ത് റെയില്‍വേസ്റ്റേഷനിലേക്ക് എത്തിയപ്പോഴാണ് എ.സി കോച്ചില്‍ പുക ഉയരുന്നതുകണ്ടത്. ഉടന്‍ തന്നെ കോച്ചില എ.സി അറ്റന്റര്‍ അഗ്നിശമന സംവിധാമുപയോഗിച്ച് തീയണച്ചതിനാല്‍ അപകടം ഒഴിവായി. എ.സി കോച്ചിലെ പ്രധാന പാനലിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ഈ കോച്ചിലെ യാത്രക്കാരെ മറ്റ് കോച്ചുളിലേക്ക് മാറ്റിയശേഷം കോച്ചിലെ വൈദ്യുതി വിതരണസംവിധാനങ്ങള്‍ വിശ്ചദിച്ച ശേഷം ട്രെയില്‍ അരമണിക്കൂര്‍ വൈകി തിരുവനന്തപുരത്തേക്ക് യാത്രതുടര്‍ന്നു.